പ്രതിഷേധിച്ചു ; പ്രധാനമന്ത്രിക്ക് കത്തെഴുതി: കോളജ് വിദ്യാര്‍ഥികളെ പുറത്താക്കി

ആൾക്കൂട്ട കൊലപാതകം, രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ട ബലാത്സംഗക്കേസുകൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്

News18 Malayalam | news18-malayalam
Updated: October 12, 2019, 1:53 PM IST
പ്രതിഷേധിച്ചു ; പ്രധാനമന്ത്രിക്ക് കത്തെഴുതി: കോളജ് വിദ്യാര്‍ഥികളെ പുറത്താക്കി
പ്രധാനമന്ത്രി നരേന്ദ്ര മോദി
  • Share this:
ന്യൂഡൽഹി: ആൾക്കൂട്ടക്കൊല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ ആറ് കോളജ് വിദ്യാർഥികളെ പുറത്താക്കി. മഹാരാഷ്ട്രയിലെ മഹാത്മ ഗാന്ധി അന്തർരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളെയാണ് പുറത്താക്കിയത്.

2019ലെ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു, ജുഡീഷ്യൽ പ്രക്രിയകളിൽ ഇടപെട്ടു തുടങ്ങിയവയാണ് ഇവർക്കെതിരായ കുറ്റങ്ങൾ . കഴിഞ്ഞ ദിവസം ആക്ടിംഗ് രജിസ്ട്രാർ രാജേശ്വർ സിംഗ് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

also read:ആനവണ്ടിയിൽ മൂന്നാറിന്റെ കാഴ്ചകൾ ആസ്വദിച്ച് പളനിയിലേക്ക് പോകാം

ആൾക്കൂട്ട കൊലപാതകം, രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ട ബലാത്സംഗക്കേസുകൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ഇതിനു പുറമെ ധർണ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം ഉയർന്ന ജാതിയിൽ നിന്നുൾപ്പെടെ 100 ഓളം വിദ്യാർഥികൾ ധർണയിൽ പങ്കെടുത്തിരുന്നുവെന്നും എന്നാൽ മൂന്ന് ദളിത് വിദ്യാർഥികൾക്കെതിരെയും മൂന്ന് ഒബിസി വിഭാഗം വിദ്യാർഥികൾക്കെതിരെയും മാത്രമാണ് നടപടി സ്വീകരിച്ചതെന്ന് പുറത്താക്കിയ വിദ്യാർഥികൾ ആരോപിച്ചു.

കോളജ് നടപടിക്കെതിരെ ഇടത് വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണ് വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ആക്ടിംഗ് രജിസ്ട്രാർ വ്യക്തമാക്കി.
First published: October 12, 2019, 1:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading