• HOME
 • »
 • NEWS
 • »
 • india
 • »
 • Suicide |വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് പരിഹസിച്ചു; കോളേജ് വിദ്യാര്‍ത്ഥി തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

Suicide |വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് പരിഹസിച്ചു; കോളേജ് വിദ്യാര്‍ത്ഥി തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

പരിഹാസം താങ്ങാനാവാത്തതിനാല്‍ താന്‍ ജീവനൊടുക്കുന്നുവെന്ന് കുമാര്‍ തന്റെ കോളേജ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ശബ്ദസന്ദേശം അയച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചു.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  ചെന്നൈ: വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് പരിഹസിച്ചതില്‍(mocked) മനംനൊന്ത് കോളേജ് വിദ്യാര്‍ഥി(college student) തീവണ്ടിക്കുമുന്നില്‍ ചാടി ജീവനൊടുക്കി. ആവഡിയിലാണ് സംഭവം. പ്രസിഡന്‍സി കോളജിലെ രണ്ടാംവര്‍ഷ ബിരുദാനന്തരബിരുദ വിദ്യാര്‍ഥി റാണിപ്പേട്ട ഗുരുവരാജപേട്ട സ്വദേശി കുമാര്‍ (20) ആണ് മരിച്ചത്.

  ചൊവ്വാഴ്ച വൈകീട്ട് ട്രെയിനില്‍ വെച്ച് പച്ചയ്യപ്പാസ് കേളേജിലെ ഒരു സംഘം വിദ്യാര്‍ഥികള്‍ കളിയാക്കുകയായിരുന്നു. വണ്ടി തിരുനിന്റവൂര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ കുമാര്‍ ഇറങ്ങി രാത്രിവരെ അവിടെ ഇരുന്നു. എട്ടരയോടെ ബെംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്ക് വരുകയായിരുന്ന തീവണ്ടിക്ക് മുന്നിലേക്ക് ചാടുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.

  തിരുവള്ളൂര്‍ റെയില്‍വേ പോലീസ് കുമാറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവള്ളൂര്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

  തിരുവള്ളൂര്‍ റെയില്‍വേ പോലീസ് അന്വേഷണം തുടങ്ങി. പച്ചയ്യപ്പാസ് കോളേജ് വിദ്യാര്‍ഥികളുടെ പരിഹാസം താങ്ങാനാവാത്തതിനാല്‍ താന്‍ ജീവനൊടുക്കുന്നുവെന്ന് കുമാര്‍ തന്റെ കോളേജ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ശബ്ദസന്ദേശം അയച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചു.
  (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)


  പതിനൊന്നു വയസ്സുകാരനെ വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചു; ചോദ്യം ചെയ്ത കുടുംബാംഗങ്ങളെ വീട്ടിൽ കയറി ആക്രമിച്ചു

  തിരുവനന്തപുരം: പതിനൊന്ന് വയസ്സുകാരനെ വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചത് ചോദ്യം ചെയ്ത കുടുംബാംഗങ്ങൾക്കെതിരെ വീട്ടിൽ കയറി ആക്രമണം.

  ആക്രമണത്തിൽ വട്ടിയൂർക്കാവ് നെട്ടയം കല്ലിംഗവിള സ്വദേശിയായ അനിൽകുമാർ, ശ്യാമള, മകൻ അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെ നടന്ന സംഭവമാണ് ഒടുവിൽ ആക്രമണത്തിൽ കലാശിച്ചത്. ബാലസംഘത്തിന്റെ പരിപാടിയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു അഭിജിത്തിനെ ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. സൈക്കിളിൽ വരുകയായിരുന്ന അഭിജിത്തിനെ വീടിന് സമീപത്ത് വെച്ച് അയൽവാസിയായ യുവാവ് തടയുകയും തുടർന്ന് മർദിക്കുകയുമായിരുന്നു.

  ഇക്കാര്യം അഭിജിത്ത് വീട്ടിലെത്തി പറഞ്ഞതിനെ തുടർന്ന് മർദിച്ചയാളും കുട്ടിയുടെ വീട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് രാത്രി എട്ടുമണിയോടെ അയൽവാസിയായ യുവാവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകൾ അഭിജിത്തിന്റെ വീട്ടിലെത്തി വീട്ടുകാരെ ആക്രമിക്കുകയായിരുന്നു.

  Also read: Pocso | പത്താം ക്ലാസുകാരനെ പ്രേമിച്ച് വിവാഹം കഴിച്ച അധ്യാപിക പോക്സോ കേസിൽ അറസ്റ്റിൽ

  ആക്രമണത്തിൽ പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അനിൽകുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. മൂക്കിനാണ് അനിൽകുമാറിന് പരിക്കേറ്റത്. അഭിജിത്തിന് മുഖത്തും ശ്യാമളയ്ക്ക് കൈക്കുമാണ് പരിക്കേറ്റത്. പ്രദേശവാസികളായ അഞ്ച് പേർക്കെതിരെ കേസെടുത്തതായി വട്ടിയൂർക്കാവ് എസ്.ഐ. ജയപ്രകാശ് പറഞ്ഞു.

  Accident | മലയാളി വിദ്യാർഥിനി പുതുച്ചേരിയിൽ സ്കൂട്ടറപകടത്തിൽ മരിച്ചു
  Published by:Sarath Mohanan
  First published: