കശ്മീരിലെ ഹന്ദ്വാരയിൽ ഏറ്റുമുട്ടൽ; കേണലും മേജറും ഉൾപ്പെടെ നാല് സൈനികര്‍ക്കും പൊലീസ് ഉദ്യോഗസ്ഥനും വീരമൃത്യു

കുപ്വാര ജില്ലയിലെ ഹന്ദ്വാരയിലെ ചഞ്ജുല്ല പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് വെള്ളിയാഴ്ച സുരക്ഷാ സേന വളഞ്ഞതും തെരച്ചിൽ നടത്തിയതുമെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

News18 Malayalam | news18-malayalam
Updated: May 3, 2020, 9:55 AM IST
കശ്മീരിലെ ഹന്ദ്വാരയിൽ ഏറ്റുമുട്ടൽ; കേണലും മേജറും ഉൾപ്പെടെ നാല് സൈനികര്‍ക്കും പൊലീസ് ഉദ്യോഗസ്ഥനും വീരമൃത്യു
പ്രതീകാത്മക ചിത്രം
  • Share this:
ജമ്മു: വടക്കൻ കശ്മീരിലെ ഹന്ദ്വാരയിൽ ഭീകരരും ഇന്ത്യൻ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു കേണലും ഒരു മേജറും രണ്ട് ജവാന്മാരും ജമ്മു കശ്മീർ പൊലീസിലെ ഒരു സബ് ഇൻസ്പെക്ടറും വീരമൃത്യു വരിച്ചു.

ശനിയാഴ്ച കുപ്വാരയിലുണ്ടായ ഭീകര വിരുദ്ധ ഓപ്പറേഷനിടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായിരുന്നു. പുൽവാമയിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെടുകയും ചെയ്തു.

കുപ്വാര ജില്ലയിലെ ഹന്ദ്വാരയിലെ ചഞ്ജുല്ല പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് വെള്ളിയാഴ്ച സുരക്ഷാ സേന വളഞ്ഞതും തെരച്ചിൽ നടത്തിയതുമെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ശനിയാഴ്ച വൈകുന്നേരം തീവ്രവാദികളെ കണ്ടെത്തുകയും ഏറ്റുമുട്ടൽ ആരംഭിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അഞ്ച് സുരക്ഷാ സേനാംഗങ്ങളെ കാണാതായതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
You may also like:മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്കായി വിപുലമായ ഒരുക്കങ്ങൾ; ഇതുവരെ രജിസ്റ്റർ ചെയ്തത് 1.3 ലക്ഷം പേർ
[NEWS]
'സുഖമായി മടങ്ങിയെത്തിയതിൽ സന്തോഷം': കിം ജോംഗ് ഉന്നിന്‍റെ മടങ്ങി വരവിൽ പ്രതികരിച്ച് ട്രംപ് [NEWS]കൊറോണ വൈറസ് ട്രംപിന് വിനയാകുന്നു; നവംബറിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വെല്ലുവിളിയാകും? [NEWS]

ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്നാണ് പുൽവാമയിലും സൈന്യം തിരച്ചിൽ നടത്തിയത്. ഇതിനിടെ ഭീകരർ സൈനികർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. സൈന്യവും തിരിച്ചടിച്ചു. ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവിടെ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു.
First published: May 3, 2020, 9:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading