അമരാവതി: കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ഒരു നാലു വയസുകാരൻ. തന്റെ ആകെ സമ്പാദ്യമായ 971 രൂപ ഈ മിടുക്കൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
വിജയവാഡയിൽ നിന്നുള്ള നാലു വയസുകാരൻ ഹേമന്ത് ആണ് തന്റെ കുഞ്ഞുസമ്പാദ്യം കോവിഡ് 19 മഹാമാരിക്ക് എതിരെയുള്ള പോരാട്ടത്തിന് കൈത്താങ്ങാകാൻ സർക്കാരിന് നൽകിയത്.
ഒരു കുഞ്ഞു ബൈസിക്കിൾ വാങ്ങുന്നതിനു വേണ്ടിയായിരുന്നു കൊച്ചു ഹേമന്തിന്റെ സമ്പാദ്യം. തന്റെ സമ്പാദ്യം മന്ത്രി പെർണി വെങ്കട്ടരാമയ്യയ്ക്ക് തഡേപള്ളിയിലെ ഓഫീസിലെത്തി ഹേമന്ത് കൈമാറി.
കുഞ്ഞു ഹേമന്തിന്റെ നന്മയെ അഭിനന്ദിച്ച മന്ത്രി എത്രയും പെട്ടെന്നു തന്നെ ഹേമന്തിന് ഒരു സൈക്കിൾ സമ്മാനമായി വാങ്ങി നൽകുമെന്നും അറിയിച്ചു.
രാജ്യത്ത് ഇതുവരെ 4421 പേർക്കാണ് കോവിഡ് 19 ബാധിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ആരോഗ്യമന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. 114 പേരാണ് കോവിഡ് 19 ബാധിച്ച് ഇതുവരെ രാജ്യത്ത് മരിച്ചത്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.