ന്യൂഡൽഹി : ജനങ്ങളോട് വീണ്ടും വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരും കാലങ്ങളിൽ നമ്മുടെ രാഷ്ട്രത്തിന്റെ ഭാവി നിർണയിക്കുന്നതിന് നിങ്ങളുടെ ഓരോ വോട്ടും നിങ്ങളുടെ ഓരോ വോട്ടും വിലയേറിയതാണ്.. എല്ലാവരും വോട്ട് ചെയ്യുക. മോദി ട്വിറ്ററിൽ കുറിച്ചു.
Also read-
Lok Sabha Election 2019: വിധിയെഴുത്ത് തുടങ്ങി; വിജയപ്രതീക്ഷ പങ്കുവച്ച് മുന്നണി നേതാക്കൾ
അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്താൻ പോകുന്നതിന് മുൻപായാണ് മോദി ജനങ്ങളോട് വോട്ട് ചെയ്യാൻ അഭ്യർഥിച്ചത്. വീട്ടിലെത്തി അമ്മ ഹീരാബെന്നിന്റെ അനുഗ്രഹം വാങ്ങിയ ശേഷമാണ് മോദി വോട്ട് ചെയ്യാനായി പുറപ്പെട്ടത്. അമ്മയുടെ അനുഗ്രഹം വാങ്ങാൻ കൈകൾ കൂപ്പി കുമ്പിട്ട് നിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.