• HOME
  • »
  • NEWS
  • »
  • india
  • »
  • International passenger flights | അന്താരാഷ്ട്ര വിമാന സർവീസുകൾ മാർച്ച് 27 മുതല്‍ സാധാരണനിലയിലേക്ക്

International passenger flights | അന്താരാഷ്ട്ര വിമാന സർവീസുകൾ മാർച്ച് 27 മുതല്‍ സാധാരണനിലയിലേക്ക്

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സര്‍വ്വിസുകള്‍ നടത്തുക.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ന്യൂഡൽഹി: കോവിഡ്  (Covid19 ) വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് (International passenger flights) ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ മാര്‍ച്ച് 27 മുതല്‍ രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സര്‍വ്വിസുകള്‍ നടത്തുക.

    നേരത്തെ ഡിസംബര്‍ 15 മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഒമൈക്രോണ്‍ വ്യാപനം വര്‍ദ്ധിച്ചതോടെ ഈ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. നിലവില്‍ രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായ രീതിയില്‍ ആരംഭിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചത്.

    കോവിഡ് പശ്ചാത്തലത്തില്‍ 2020 മാര്‍ച്ചിലാണ് രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിന് ശേഷം രാജ്യത്ത് മറ്റു മേഖലകളില്‍ നിയന്ത്രണം ലഘൂകരിച്ചെങ്കില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം തുടരുകയാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിരുന്നു.

    Women's Day | വനിതാ ദിനം; റായ്പൂർ വിമാനത്താവളത്തിൽ എയർ ട്രാഫിക് കൺട്രോൾ ചുമതല ഏറ്റെടുത്ത് വനിതാസംഘം

    അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ (International Women’s Day) ഭാഗമായി ഇന്നലെ വൈകിട്ട് റായ്പൂരിലെ (Raipur) സ്വാമി വിവേകാനന്ദ വിമാനത്താവളത്തിലെ (Swami Vivekananda Airport) എയർ ട്രാഫിക് കൺട്രോൾ പ്രവർത്തനങ്ങൾ (Air Traffic Control Operations) മുഴുവൻ നിയന്ത്രിച്ചത് സ്ത്രീകളുടെ സംഘമായിരുന്നു. റായ്പൂർ ഫ്ലൈറ്റ് ഇൻഫർമേഷൻ മേഖലയിലെ കൺട്രോൾ ടവർ, അപ്പാരൽ കൺട്രോൾ, എൻ-റൂട്ട് കൺട്രോൾ തുടങ്ങിയ എല്ലാ എയർ ട്രാഫിക് കൺട്രോൾ പ്രവർത്തനങ്ങളും വനിതാ സംഘം ഏറ്റെടുത്ത് വിജയകരമാക്കി. ഫ്‌ളൈറ്റ് എയർപോർട്ടിലേക്ക് എത്തുമ്പോൾ അതിന്റെ മുഴുവൻ നിയന്ത്രങ്ങളും ഏറ്റെടുത്ത് അപകടങ്ങളൊന്നും കൂടാതെ നിലത്തിറക്കുന്നത് എയർ ട്രാഫിക് കൺട്രോളിലൂടെയാണ്.

    READ ALSO- Women's Day 2022 | ജസീന്ത ആർഡേൺ മുതൽ നിർമല സീതാരാമൻ വരെ; അധികാരത്തിലിരിക്കുന്ന കരുത്തരായ വനിതകൾ

    സ്വാമി വിവേകാനന്ദ അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് റായ്പൂർ വിമാനത്താവളം എന്ന് അറിയപ്പെടുന്നു. ഇത് ഛത്തീസ്ഗഢിലെ (Chhattisgarh) പ്രധാന വിമാനത്താവളങ്ങളിൽ ഒന്നാണ്. മധ്യ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളവും ഛത്തീസ്ഗഡിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളവുമാണ് റായ്പൂർ വിമാനത്താവളം. റായ്പൂരിനും നയാ റായ്പൂരിനും (Naya Raipur) 10 കിലോമീറ്റർ ഇടയിലുള്ള മനയിലാണ് (Mana) വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ 22-ാമത്തെ വിമാനത്താവളമാണിത്. റായ്പൂർ വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ ടവർ പ്രതിദിനം ഇരുപതിലധികം വിമാനങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുള്ളതാണ്.
    Published by:Jayashankar Av
    First published: