HOME » NEWS » India » COMMON MAN NOT IMPACTED BY RISING PETROL PRICE SAYS PETROLEUM MINISTER

Diesel Petrol Price Hike പെട്രോള്‍, ഡീസല്‍ വിലവര്‍ധന; സാധാരണക്കാരെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

ഇന്ധന നികുതിയിലൂടെ സ്വരൂപിക്കുന്ന അധിക പണം ആരോഗ്യം, തൊഴില്‍, രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക സുരക്ഷ എന്നിവയ്ക്കായി ചെലവഴിക്കുകയാണെന്നും മന്ത്രി പറഞ്ഞു

News18 Malayalam | news18-malayalam
Updated: June 30, 2020, 2:42 PM IST
Diesel Petrol Price Hike പെട്രോള്‍, ഡീസല്‍ വിലവര്‍ധന; സാധാരണക്കാരെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി
Dharmendra Pradhan
  • Share this:
രാജ്യത്തെ ഇന്ധന വിലവര്‍ധന സാധാരണക്കാരെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. തുടര്‍ച്ചയായി ഉണ്ടാകുന്ന പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യപകമായി പ്രതിഷേധം സംഘടിപ്പിക്കുന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

ദേശീയ, ആഗോള സമ്പദ്‌വ്യവസ്ഥ വെല്ലുവിളി നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത് ലോകമെമ്പാടുമുള്ള ഇന്ധന ആവശ്യകതയെയും വിതരണത്തെയും ബാധിച്ചു. ലോക്ക്ഡൗണിനെ തുടര്‍ന്ന് പെട്രോള്‍, ഡീസല്‍ എന്നിവയുടെ ആവശ്യത്തില്‍ 70 ശതമാനത്തിന്റെ കുറവുണ്ടായി. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെ ആവശ്യം സാധരണനിലയിലേക്ക് വരുന്നു. അത്തരമൊരു സാഹചര്യത്തില്‍ അടുത്തിടെയുണ്ടായ പെട്രോള്‍, ഡീസല്‍ വില വര്‍ധന സാധാരണക്കാരെ ബാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

TRENDING:TikTok |ആപ് സ്റ്റോറിൽ നിന്നും പ്ലേ സ്റ്റോറിൽ നിന്നും ടിക് ടോക്ക് അപ്രത്യക്ഷമായി [NEWS]ആ​ധാ​ർ ഇല്ലേ? സാ​മൂ​ഹി​ക​സു​ര​ക്ഷാ പെ​ൻ​ഷ​ൻ പ​ട്ടി​ക​യി​ൽ​ നി​ന്ന്​ പു​റ​ത്തായവർക്ക് ​വീ​ണ്ടും അ​വ​സ​രം [NEWS]മുടി വെട്ടാൻ സ്വർണ്ണ കത്രിക; ലോക്ക് ഡൗണിന് ശേഷം സലൂൺ തുറന്ന സന്തോഷത്തിൽ ബാർബർ [NEWS]
ഇന്ധന നികുതിയിലൂടെ സ്വരൂപിക്കുന്ന അധിക പണം ആരോഗ്യം, തൊഴില്‍, രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക സുരക്ഷ എന്നിവയ്ക്കായി ചെലവഴിക്കുകയാണ്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനക്ക് കീഴിയില്‍ പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കുമായി വിവിധ പദ്ധതികളിലൂടെ തങ്ങള്‍ 1,70,000 കോടി നല്‍കി. പണം അവരുടെ ബാങ്കുകളില്‍ നിക്ഷേപിച്ചു. ആറ് മാസം സൗജന്യ റേഷന്‍ നല്‍കി. മൂന്ന് മാസത്തേക്ക് സൗജന്യ പാചക വാതക സിലിണ്ടുറുകള്‍ നല്‍കിയെന്നും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.
Published by: user_49
First published: June 30, 2020, 2:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories