• HOME
  • »
  • NEWS
  • »
  • india
  • »
  • Gujarat | വഡോദരയില്‍ വ്യത്യസ്ത സമുദായത്തിലെ ആളുകള്‍ ഓടിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ചു; വര്‍ഗീയ സംഘര്‍ഷം, 19 പേര്‍ അറസ്റ്റിൽ

Gujarat | വഡോദരയില്‍ വ്യത്യസ്ത സമുദായത്തിലെ ആളുകള്‍ ഓടിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ചു; വര്‍ഗീയ സംഘര്‍ഷം, 19 പേര്‍ അറസ്റ്റിൽ

ആക്രണത്തിനിടയില്‍ ആരാധനാലയം നശിപ്പിക്കുകയും വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു

  • Share this:
    ഗുജറാത്തിലെ (Gujarat )വഡോദരയില്‍ വാഹനാപകടത്തെ തുടര്‍ന്നുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ പത്തൊന്‍പതു പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഘര്‍ഷത്തിലേക്ക് നയിച്ച അപകടം നടന്നത്.

    രണ്ട് വ്യത്യസ്ത സമുദായത്തിലെ ആളുകള്‍ ഓടിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് നടന്ന തര്‍ക്കം സംഘര്‍ഷത്തിലേക്ക് നയിക്കുകയായിരുന്നു. തര്‍ക്കത്തിനിടയില്‍ സംഘമായി തിരിഞ്ഞാണ് ആക്രമണം നടന്നത്. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്കാണ് പരിക്ക് സംഭവിച്ചത്.

    ആക്രണത്തിനിടയില്‍ ആരാധനാലയം നശിപ്പിക്കുകയും വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് പൊലീസ് എടുത്തിട്ടുള്ളത്.


    കഴിഞ്ഞ ദിവസം തന്നെ ആക്രമണവുമായി ബന്ധപ്പെട്ടവരെ പൊലീസ് പിടികൂടിയിരുന്നു. സംഘര്‍ഷം നടന്ന പ്രദേശത്തെ സുരക്ഷ വര്‍ധിപ്പിച്ചതായും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പൊലീസ് അറിയിച്ചു.


    മംഗളൂരുവിലെ അഞ്ച് തൊഴിലാളികൾ മരിച്ചു; മത്സ്യസംഭരണ യൂണിറ്റിലെ മാലിന്യസംസ്കരണ ടാങ്കിൽ വീണ്

    മംഗളൂരുവിലെ തോക്കൂരില്‍ മത്സ്യസംഭരണ യൂണിറ്റിൽ അപകട൦. യൂണിറ്റിലെ മാലിന്യസംസ്‌കരണ ടാങ്കിലേക്ക് വീണ് അഞ്ച് തൊഴിലാളികൾ മരിച്ചു. ടാങ്കിലേക്ക് വീണ തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ഇവർ മരണപ്പെട്ടത്. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ട അഞ്ച് പേരും ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ്.

    ബജ്‌പെ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്‍പ്പെട്ട തോക്കൂരിലെ ഉല്‍ക എല്‍എല്‍പി യൂണിറ്റില്‍ ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. മാലിന്യ ടാങ്കിലേക്ക് വീണ തൊഴിലാളി ബോധരഹിതനാവുകയായിരുന്നു. ടാങ്കിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് ഏഴ് പേര്‍ കൂടി ടാങ്കിലകപ്പെടുകയായിരുന്നു. ബോധരഹിതരായ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു.

    ചികിത്സയിലിരിക്കെയാണ് എല്ലാവരും മരണപ്പെട്ടത്. പരിക്കേറ്റവര്‍ അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. തൊഴിലാളികളുടെ മരണത്തിന്റെ കാരണം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരണപ്പെട്ടവരുടെ വായില്‍ നിന്നും മൂക്കില്‍ നിന്നും മത്സ്യത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചതായും തൊഴിലാളികളെ ചികിത്സിച്ച ഡോക്ടർമാർ വ്യക്തമാക്കി.

    നൂറോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന യൂണിറ്റില്‍ ആര്‍ക്കും സുരക്ഷാവസ്ത്രങ്ങളോ ഉപകരണങ്ങളോ നല്‍കിയിരുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് യൂണിറ്റ് അധികൃതര്‍ക്കെതിരെ പോലീസ് കേസെടുത്തു. പോലീസ് നടപടിയെ തുടര്‍ന്ന് യൂണിറ്റ് അടച്ചുപൂട്ടി.

    Published by:Jayashankar AV
    First published: