Lion in Gir Forest: ഗിർ വനത്തിൽ സിംഹങ്ങളുടെ എണ്ണവും വിഹാരപാതയും കൂടി; നല്ല വാർത്തകളെന്ന് പ്രധാനമന്ത്രി

'നല്ല രണ്ട് വാര്‍ത്തകള്‍. ഗുജറാത്തിലെ ഗിര്‍ വനത്തില്‍ വസിക്കുന്ന ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം ഏകദേശം 29% കൂടി. ഭൂമിശാസ്ത്രപരമായി, വിസ്തീര്‍ണ്ണം 36% ഉയര്‍ന്നു' പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു

News18 Malayalam | news18-malayalam
Updated: June 11, 2020, 11:56 AM IST
Lion in Gir Forest: ഗിർ വനത്തിൽ സിംഹങ്ങളുടെ എണ്ണവും വിഹാരപാതയും കൂടി; നല്ല വാർത്തകളെന്ന് പ്രധാനമന്ത്രി
asiatic-lions
  • Share this:
ന്യൂഡൽഹി: ഗുജറാത്തിലെ ഗിർ വനത്തിൽ സിംഹങ്ങളുടെ എണ്ണം വർദ്ധിച്ചു. ഏഷ്യന്‍ സിംഹങ്ങളുടെ ലോകത്തെ ഏക അധിവാസ കേന്ദ്രമായ ഗിര്‍ വനങ്ങളില്‍ 28.87 ശതമാനമായാണ് സിംഹങ്ങളുടെ എണ്ണം വര്‍ധിച്ചത്. വംശവർദ്ധനവിനൊപ്പം ഗിർ വനത്തിലെ ഏഷ്യൻ സിംഹങ്ങളുടെ വിഹാര പാതയില്‍ 36 ശതമാനം വളര്‍ച്ചയുമുണ്ടായി. ഇത് നല്ല രണ്ടു വാർത്തകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

'നല്ല രണ്ട് വാര്‍ത്തകള്‍. ഗുജറാത്തിലെ ഗിര്‍ വനത്തില്‍ വസിക്കുന്ന ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം ഏകദേശം 29% കൂടി. ഭൂമിശാസ്ത്രപരമായി, വിസ്തീര്‍ണ്ണം 36% ഉയര്‍ന്നു. ഗുജറാത്തിലെ ജനങ്ങള്‍ക്കും ഈ നേട്ടത്തിനായി അധ്വാനിച്ച എല്ലാവര്‍ക്കും അഭിനന്ദനം' - പ്രധാനമന്ത്രി ട്വിറ്ററില്‍ പറഞ്ഞു.

 



ഗുജറാത്തിലെ ​ഗിര്‍ വനങ്ങളില്‍ 674 ഏഷ്യന്‍ സിംഹങ്ങളുണ്ട്. ഗിർവനത്തിലെ 30000 ചതുരശ്ര കിലോമീറ്റർ സ്ഥലത്താണ് ഇത്രയും സിംഹങ്ങൾ അധിവസിക്കുന്നത്. അഞ്ചു വർഷം കൂടുമ്പോൾ നടത്തുന്ന സിംഹങ്ങളുടെ കണക്കെടുപ്പ് സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2015ല്‍ 523 സിംഹങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ 151 എണ്ണത്തിന്റെ വര്‍ധനയാണുള്ളത്. പെണ്‍ സിംഹങ്ങൾ 262ഉം വളര്‍ച്ചയെത്തിയ ആണ്‍ സിംഹങ്ങള്‍ 159 എണ്ണവുമാണുള്ളത്. ആൺ-പെൺ വിഭാഗങ്ങളിലായി കൗമാരക്കാര്‍ 115ഉം കുഞ്ഞുങ്ങള്‍ 138ഉം ഉണ്ട്. 2010ലെ സെന്‍സസില്‍ നിന്ന് 27 ശതമാനം വര്‍ധനയാണ് 2015ല്‍ രേഖപ്പെടുത്തിയത്.

സിംഹങ്ങളുടെ സഞ്ചാരപാതയിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. മുമ്പ് ഗുജറാത്തിലെ അഞ്ചു ജില്ലകളിലായി വ്യാപിച്ചുകിടന്ന ഗിർ വന പ്രദേശങ്ങളിലെ 22000 ചതുരശ്ര കിലമോമീറ്ററായിരുന്നത് ഇപ്പോൾ 30000 കിലോമീറ്ററായി ഉയർന്നു. ഗിർവനം ഉൾപ്പെടുന്ന സൗരാഷ്ട്രയിലെ ഒന്‍പത് ജില്ലകളില്‍ക്കൂടി ഇപ്പോൾ സിംഹങ്ങളുടെ സാന്നിധ്യമുണ്ട്. ജുനഗഢ്, ഗിര്‍ സോംനാഥ്, അമ്രേലി ജില്ലകളില്‍പ്പെട്ട ഗിർവനത്തിലും സിംഹങ്ങളെ കാണാറുണ്ട്. ജനവാസമേഖലകളിലും സമീപത്തെ ചെറിയ പട്ടണങ്ങളിലും സിംഹക്കൂട്ടങ്ങളെത്തിയത് നേരത്തെ വാർത്തയായിരുന്നു.
TRENDING:കിളിമാനൂരിൽ വീട്ടമ്മയുടെ ആത്മഹത്യ; പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ചശേഷം; യുവാവ് അറസ്റ്റിൽ [NEWS]Spanish Laliga Reloaded | പരിക്കുമാറി മെസിയിറങ്ങിയേക്കും; കാണികളില്ലെങ്കിലും ആരവം മുഴക്കി സ്പാനിഷ് ലീഗ് പുനഃരാരംഭിക്കുന്നു [NEWS]Anushree Photoshoot| നടി അനുശ്രീയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു [PHOTOS]
2018ല്‍ വൈറസ് ബാധയെ തുടര്‍ന്ന് ഗിർ വനത്തിലെ 36 സിംഹങ്ങള്‍ ചത്തു. ഇതേത്തുടർന്ന് അമേരിക്കയില്‍ നിന്ന് എത്തിച്ച വാക്സിൻ കുത്തിവെച്ചാണ് രോഗബാധ നിയന്ത്രിച്ചത്.
First published: June 11, 2020, 11:56 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading