• HOME
  • »
  • NEWS
  • »
  • india
  • »
  • ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ പോസ്റ്റർ കടിച്ചു കീറിയ നായക്കെതിരെ പൊലീസിൽ പരാതി

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ പോസ്റ്റർ കടിച്ചു കീറിയ നായക്കെതിരെ പൊലീസിൽ പരാതി

നായക്കെതിരെയും നായയെ ഇതിന് പ്രേരിപ്പിച്ചവർക്കെതിരെയും വിഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം

  • Share this:

    ഹൈദരാബാദ്: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിയുടെ പോസ്റ്റർ കീറിയെന്ന് ആരോപിച്ച് നായക്കെതിരെ പൊലീസിൽ പരാതി. എതിരാളികളായ തെലുങ്കുദേശം പാർട്ടിയിലെ പ്രവർത്തകയായ ദസരി ഉദയശ്രീയാണ് നായക്കെതിരെ വിജയവാഡ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

    ഒരു നായ ചുമരിലൊട്ടിച്ച പോസ്റ്റർ കടിച്ചു കീറി വലിച്ച് ചുമരിൽ നിന്ന് പറിച്ചു കളയുന്നതിന്റെ വിഡിയോ പ്രചരിച്ചിരുന്നു. ഇത് മുഖ്യമന്ത്രിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഉദയശ്രീ പരാതിയിൽ പറയുന്നു.

    അതിനാൽ നായക്കെതിരെയും നായയെ ഇതിന് പ്രേരിപ്പിച്ചവർക്കെതിരെയും വിഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. ആന്ധ്ര പ്രദേശിൽ നായ പോലും ജഗൻമോഹൻ റെഡ്ഢിയെ അപമാനിക്കുകയാണെന്നും അവർ പരാതിയിൽ ആരോപിച്ചു.

    Also Read – മന്ത്രി വീണാ ജോര്‍ജിന് എതിരെ പോസ്റ്റര്‍ ഒട്ടിച്ച രണ്ടു പേര്‍ കൂടി പിടിയില്‍; കലാപാഹ്വാനത്തിന് അറസ്റ്റിലായത് നാലു പേര്‍

    എന്നാൽ, സംഭവത്തിൽ കേസെടുത്തിട്ടില്ലെന്ന് വിജയവാഡ പൊലീസ് അറിയിച്ചു. ജഗൻ മോഹൻ റെഡ്ഡിയുടെ ഫോട്ടോ പതിച്ച സ്റ്റിക്കർ നായ വലിച്ചുകീറുന്നതിന്റെ വീഡിയോ വൈറലായിരുന്നു. ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാംപയിന്റെ ഭാഗമായാണ് ജഗനണ്ണ മാ ഭവിഷ്യതു (ജഗൻ അണ്ണാ നമ്മുടെ ഭാവി) എന്ന മുദ്രാവാക്യമുള്ള സ്റ്റിക്കർ വീടിന്റെ ചുമരിൽ ഒട്ടിച്ചത്.

    Published by:Rajesh V
    First published: