HOME » NEWS » India » COMPLY OR FACE CONSEQUENCES CENTRE SERVES FINAL NOTICE TO TWITTER ON NEW IT RULES

'അനുസരിക്കുക അല്ലെങ്കില്‍ പ്രത്യാഘാതം നേരിടുക'; ട്വിറ്ററിന് കേന്ദ്ര സർക്കാരിന്റെ അന്ത്യശാസനം

'അനന്തരനടപടികള്‍ നേരിടേണ്ടി വരും.' ട്വിറ്ററിനോട് കേന്ദ്ര സർക്കാർ.

News18 Malayalam | news18-malayalam
Updated: June 5, 2021, 2:14 PM IST
'അനുസരിക്കുക അല്ലെങ്കില്‍ പ്രത്യാഘാതം നേരിടുക'; ട്വിറ്ററിന് കേന്ദ്ര സർക്കാരിന്റെ അന്ത്യശാസനം
Twitter
  • Share this:
ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങള്‍ക്കായുള്ള പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ പ്രകാരം നിയമിക്കേണ്ട ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തിൽ ട്വിറ്ററിന് കേന്ദ്രസര്‍ക്കാര്‍ അന്ത്യശാസനം നൽകി. ഐടി നിയമങ്ങള്‍ പാലിക്കുക അല്ലെങ്കില്‍ അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാവുകയെന്നാണ് കേന്ദ്രം ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതോടെ കേന്ദ്ര സർക്കാരും ട്വിറ്ററും തമ്മിലുള്ള പോര് രൂക്ഷമായിരിക്കുകയാണ്.

Also Read- ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് ട്വിറ്റർ നീക്കി; പിന്നീട് പുനഃസ്ഥാപിച്ചു

'നിയമങ്ങള്‍ പാലിക്കാനുള്ള അവസാന അവസരം നല്‍കുന്നു. വീഴ്ച വരുത്തിയാല്‍ ഐടി ആക്ട് 2000ത്തിലെ 79ാം അനുച്ഛേദപ്രകാരം ട്വിറ്ററിന് ലഭ്യമായ ബാധ്യതകളില്‍ നിന്നുള്ള ഒഴിവാക്കല്‍ പിന്‍വലിക്കും. ഇതുകൂടാതെ ഐടി നിയമം, ഇന്ത്യയിലെ മറ്റു ശിക്ഷാനിയമങ്ങള്‍ എന്നിവ പ്രകാരമുളള അനന്തരനടപടികള്‍ നേരിടേണ്ടി വരും.' - അന്തിമ അറിയിപ്പില്‍ കേന്ദ്രം വ്യക്തമാക്കുന്നു.

Also Read- കോടതി ഇടപെട്ട് ലോക്ക്ഡൗൺ തടസം നീക്കി; വിസ തീരുംമുൻപ് താലികെട്ടി, രാത്രിയിൽ തന്നെ വരൻ വിമാനം കയറി

നേരത്തെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടില്‍ നിന്ന് ട്വിറ്റര്‍ ബ്ലു ടിക് വെരിവിക്കേഷന്‍ ബാഡ്ജ് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം തിടുക്കത്തില്‍ ട്വിറ്ററിന് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ലോഗിന്‍ ചെയ്തിട്ടില്ലെന്ന കാാരണം ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ ബ്ലൂ ടിക് നീക്കം ചെയ്തത്. വിമർശനങ്ങൾ ഉയർന്നതോടെ പിന്നീട് ബ്ലൂ ടിക്ക് പുനഃസ്ഥാപിച്ച് നൽകിയിരുന്നു.

Also Read- ക്രൈസ്തവരായി മാറിയ മലഅരയർക്ക് സംവരണം: ഹൈക്കോടതി സർക്കാരിന്റെ വി​ശദീകരണം തേടി​

English Summary: Giving final notice to Twitter to comply with India’s new rules for social media companies, the Centre on Saturday said that that if the micro-blogging site fails to fails to follow the guidelines, they will face the “consequences as per the IT Act and other penal laws".“Twitter Inc. is hereby given one last notice to immediately comply with the Rules, failing which the exemption from liability available under section 79 of the IT Act, 2000 shall stand withdrawn and Twitter shall be liable for consequences as per the IT Act and other penal laws of India," the government said.
Published by: Rajesh V
First published: June 5, 2021, 2:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories