• HOME
  • »
  • NEWS
  • »
  • india
  • »
  • 'രക്തസ്രാവം തടയാൻ കോട്ടണൊപ്പം കോണ്ടത്തിന്റെ പാക്കറ്റ്' ; തലയിലെ കെട്ടഴിച്ച ഡോക്ടര്‍ ഞെട്ടി

'രക്തസ്രാവം തടയാൻ കോട്ടണൊപ്പം കോണ്ടത്തിന്റെ പാക്കറ്റ്' ; തലയിലെ കെട്ടഴിച്ച ഡോക്ടര്‍ ഞെട്ടി

രേഷ്മ ആദ്യം പോയ മൊറേനയിലെ പോർസ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ നഴ്സിനാണ് തെറ്റ് സംഭവിച്ചതെന്ന് കണ്ടെത്തി

  • Last Updated :
  • Share this:
    ആരോഗ്യമേഖലയിലെ ചികിത്സാ പിഴവുകളെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ നിത്യ സംഭവമാണ്. ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരും ചികിത്സക്കിടയില്‍ വരുത്തുന്ന അശ്രദ്ധകള്‍ പലപ്പോഴും വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അത്തരമൊരു സംഭവമാണ് മധ്യപ്രദേശിലെ മൊറേനയിലെ പോർസ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍റില്‍ സംഭവിച്ചത്.

    തലയ്ക്കു പരുക്കേറ്റ രേഷ്മ എന്ന യുവതി മൊറേന ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു. യുവതിയുടെ തലയിലെ താൽക്കാലിക ബാൻഡേജ് അഴിച്ച് മാറ്റിയപ്പോൾ ഡോക്ടർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. രക്തസ്രാവം തടയാൻ കോട്ടണൊപ്പം കോണ്ടത്തിന്റെ പാക്കറ്റ് വെച്ചാണ് തലയില്‍ ബാന്‍ഡേജ് കെട്ടിയിരുന്നത്.





    രേഷ്മ ആദ്യം പോയ മൊറേനയിലെ പോർസ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ നഴ്സിനാണ് തെറ്റ് സംഭവിച്ചതെന്ന് കണ്ടെത്തി.  പരുക്ക് ഗുരുതരമായതുകൊണ്ട് പിന്നീട്  രേഷ്മയെ ജില്ലാ ആശുപത്രിയിലേക്ക് പോകാൻ നിർദേശിക്കുകയായിരുന്നു.

    സംഭവം വിവാദമായതോടെ യുവതിയെ പരിചരിച്ച നഴ്സിനെ സംസ്ഥാന ആരോഗ്യ വകുപ്പ് സസ്‌പെൻഡ് ചെയ്തു. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
    Published by:Arun krishna
    First published: