• HOME
 • »
 • NEWS
 • »
 • india
 • »
 • അലോക് കുമാർ വർമയെ സിബിഐ തലപ്പത്തു നിന്നു മാറ്റി

അലോക് കുമാർ വർമയെ സിബിഐ തലപ്പത്തു നിന്നു മാറ്റി

 • Share this:
  ന്യൂഡല്‍ഹി : ഉള്‍പ്പോര് ശക്തമായതിനെ തുടര്‍ന്ന് സിബിഐ തലപ്പത്ത് മാറ്റം. ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയെ മാറ്റി പകരം എം നാഗേശ്വര്‍ റാവുവിന് താത്ക്കാലിക ചുമതല നല്‍കിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി നിലവില്‍ ജോയിന്റ് ഡയറക്ടറാണ് നാഗേശ്വര്‍ റാവു.

  ശബരിമല കേസിൽ ദേവസ്വം ബോർഡിൽ ആശയകുഴപ്പം

  സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയോട് നിര്‍ബന്ധിതഅവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തലപ്പത്തുള്ള ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പോര് രൂക്ഷമായ സാഹചര്യത്തിലാണ് അടിയന്തിര പ്രാധാന്യത്തോടെ് പുതിയ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകി ചേര്‍ന്ന അപ്പോയിന്റ് കമ്മിറ്റിയുടേതാണ് തീരുമാനം.അസാധാരണ തീരുമാനത്തിലൂടെ രാത്രി തന്നെ അനുമതിയും നല്‍കിയതോടെ പുലര്‍ച്ചെ 2 മണിക്കാണ് നാഗേശ്വര റാവു ഡയറക്ടറുടെ ചുമതല ഏറ്റെടുത്തു. ചുമതല ഏറ്റ ഉടന്‍ സി ബി ഐ ആസ്ഥാനത്ത് റെയ്ഡ് നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

  എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം

  സി.ബി.ഐ നേതൃത്വത്തിലെ ഉന്നത ഉദ്യോഗസ്ഥരായ അലോക് കുമാറും രാകോഷ് അസ്താനയും തമ്മിലുള്ള ചേരിപ്പോര് സര്‍ക്കാരിനും സി.ബി.ഐയ്ക്കും വലിയ തലവേദന സൃഷ്ടിച്ചിരുന്നു. രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സിയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് ഇന്നലെ അര്‍ധരാത്രിയോടെ പ്രധാനമന്ത്രി അടിയന്തരമായി അപ്പോയിന്‍മെന്റ് കമ്മറ്റി യോഗം വിളിച്ചു ചേര്‍ത്തത്. ഡല്‍ഹി പൊലീസ് കമ്മീഷണറായിരുന്ന അലോക് വര്‍മ്മ 2017 ലാണ് സിബിഐ ഡയറക്ടറായി സ്ഥാനമേറ്റത്. എന്നാല്‍ ഇതിനെതിരെ സ്‌പെഷല്‍ ഡയറക്ടര്‍ അസ്താന പരാതി നല്‍കിയതോടെയാണ് സിബിഐ തലപ്പത്ത് പ്രശ്‌നങ്ങള്‍ ഉയര്‍ന്നത്.

  'സുഹൃത്തിന്റെ വീട്ടിൽ ആർത്തവരക്തം പുരണ്ട നാപ്കിനുമായി പോകുമോ'?

  തുടര്‍ന്ന് ഹവാല ഇടപാടില്‍ ഇടപാടില്‍ അറസ്റ്റിലായ ആളുമായി അസ്താനയ്ക്ക് ബന്ധമുണ്ടെന്നാരോപിച്ച് ഇയാള്‍ക്കെതിരെ സിബിഐ കേസെടുക്കുന്ന സാഹചര്യവും ഉണ്ടായി. പ്രശ്‌നങ്ങള്‍ വഷളായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് ഇരുവരുമായി ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ് അടിയന്തിര നടപടിയുണ്ടായിരിക്കുന്നത്. തലപ്പത്തുണ്ടായ അഴിച്ചു പണി കൂടാതെ അലോക് വര്‍മ്മയുടെ വിശ്വസ്തരെ ഉള്‍പ്പെടെ രാകേഷ് അസ്താനക്കെതിരെ അന്വേഷണം നടത്തിയ സംഘത്തിലെ 14 ഉദ്യോഗസ്ഥരേയും സ്ഥലം മാറ്റിയിട്ടുണ്ട്.

  എംഎൽഎമാർക്കായി 80 കോടി മുടക്കി ആഡംബര ഫ്ലാറ്റ്

  അതേസമയം പദവിയില്‍ നിന്ന് മാറ്റിയതിനെതിരെ അലോക് വര്‍മ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹര്‍ജി മറ്റന്നാള്‍ പരിഗണിക്കും. കൈക്കൂലി കേസില്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അസ്താന ഇന്നലെ ഡല്‍ഹിയെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അസ്താനയെയെ തിങ്കളാഴ്ചവരെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിട്ട കോടതി,കേസില്‍ അന്വേഷണം തുടരുന്നതിന് തടസമില്ലെന്നും വ്യക്തമാക്കി.

  പി വി അന്‍വറിന്റെ വിവാദ പാര്‍ക്ക് : തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ആവശ്യപ്പെട്ട് സിപിഎം എംഎല്‍എ

  എന്നാല്‍ ഇപ്പോള്‍ ചുമതലയേറ്റ നാഗേശ്വരറാവു നിരവധി കേസുകളില്‍ ആരോപണ വിധേയനാണെന്നാണ് സുപ്രിം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചത്. സിബിഐയെ ഉപയോഗിച്ച് ബി ജെ പി സര്‍ക്കാര്‍ നടത്തിയ അഴിമതികള്‍ പുറത്ത് വരാനിരിക്കുന്നതേയുള്ളു എന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

  First published: