മധ്യപ്രദേശിൽ 'റിസോർട്ട് രാഷ്ട്രീയം': എട്ട് എംഎൽഎമാർ കൂറുമാറിയെന്ന് സൂചന

കാര്യങ്ങളെല്ലാം നിയന്ത്രണത്തിലാണെന്നും എംഎൽഎമാർ തിരികെയെത്തുമെന്നുമായിരുന്നു വിഷയത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ പ്രതികരണം.

News18 Malayalam | news18
Updated: March 4, 2020, 9:24 AM IST
മധ്യപ്രദേശിൽ 'റിസോർട്ട് രാഷ്ട്രീയം': എട്ട് എംഎൽഎമാർ കൂറുമാറിയെന്ന് സൂചന
KamalNath
  • News18
  • Last Updated: March 4, 2020, 9:24 AM IST
  • Share this:
ഭോപ്പാൽ: മധ്യപ്രദേശിൽ വീണ്ടും രാഷ്ട്രീയ നാടകങ്ങൾ. കോൺഗ്രസ് സർക്കാരിനെ വെട്ടിലാക്കി എട്ട് എംഎൽഎമാർ കൂറുമാറിയതായി സൂചന. നാല് കോൺഗ്രസ് എംഎൽഎമാർ ഉൾപ്പെടെ എട്ട് എംഎൽഎമാരെ ബിജെപി ഹരിയാനയിലെ ഒരു ഹോട്ടലിലേക്ക് മാറ്റിയെന്നും സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നുമാണ് കോൺഗ്രസ് ആരോപിക്കുന്നത്.

എംഎൽഎമാരെ വിലയ്ക്കു വാങ്ങാൻ ബിജെപി ശ്രമിക്കുന്നതായി കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ആരോപിച്ചിരുന്നു. ബഹുജൻ സമാജ്വാദി പാർട്ടി അംഗമായ ഒരു എംഎൽഎയെ ചാർട്ടേഡ് വിമാനത്തിൽ ബിജെപി ഡൽഹിയിലെത്തിച്ചു എന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. ഇതിന് പിന്നാലെയാണ് എംഎൽഎമാരെ റിസോർട്ടിലേക്കി മാറ്റിയെന്ന് വാർത്തകളെത്തുന്നത്.

Also Read-Delhi Violence: പിതാവിന് അർഹിക്കുന്ന അന്ത്യയാത്ര നൽകാൻ കാത്തുനിന്നു; പക്ഷെ മകൾക്ക് ലഭിച്ചത് കത്തി കരിഞ്ഞ ഒരു കാലു മാത്രം

230 അംഗ സഭയില്‍ കോണ്‍ഗ്രസിന് 114 ഉം ബിജെപിക്ക് 107 ഉം അംഗങ്ങളാണ് ഉള്ളത്. ഈ സാഹചര്യത്തിൽ 8 എം എൽഎ മാർ കൂറി മാറിയാൽ സർക്കാറിന് ഭൂരിപക്ഷം നഷ്ടമാകും.
വിമത നീക്കം നടത്തിയ 8 എം എൽ എമാരും നിലവിൽ ഗുരുഗ്രാമിലെ റിസോർട്ടിലാണുള്ളത് .എം എൽ എ മാരുമായി ചർച്ച നടത്താൻ മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ ഹരിയാനയിൽ എത്തിയിട്ടുണ്ട്.

അതേസമയം കോൺഗ്രസിന്റെ ആരോപണങ്ങൾ ബിജെപി തള്ളിയിട്ടുണ്ട്. അടുത്ത് വരുന്ന തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തന്റെ നാമനിർദേശം ഉറപ്പിക്കാനാണ് ദിഗ് വിജയ് സിംഗ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് ബിജെപിയുടെ വാദം.

കാര്യങ്ങളെല്ലാം നിയന്ത്രണത്തിലാണെന്നും എംഎൽഎമാർ തിരികെയെത്തുമെന്നുമായിരുന്നു വിഷയത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ പ്രതികരണം.

Also Read-യുവതിയെ ബലാത്സംഗം ചെയ്യുമെന്ന് ഓൺലൈൻ ഭീഷണി: ദുബായിൽ ഇന്ത്യൻ ഷെഫിനെ ജോലിയിൽ നിന്ന് പുറത്താക്കി
First published: March 4, 2020, 9:22 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading