ഭഡോഹി (യു.പി): എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പരസ്യമായി അപമാനിച്ചു എന്നാരോപിച്ച് കോൺഗ്രസ് ജില്ലാ നേതാവ് ഉൾപ്പെടെയുള്ളവർ പാർട്ടിയിൽ നിന്നും രാജി വച്ചു. ഉത്തർപ്രദേശിലെ ഭഡോഹി ജില്ലാ യൂണിറ്റ് പ്രസിഡന്റ് നീലം മിശ്രയും കുറച്ച് ഓഫീസ് ഭാരവാഹികളുമാണ് പ്രിയങ്കയുടെ മോശം പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് പാർട്ടി വിട്ടത്.
ജില്ലയിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥിയായ രാംകാന്ത് യാദവ് പാർട്ടി യൂണിറ്റുമായി സഹകരിക്കുന്നില്ലെന്നും ഭഡോഹിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ഓഫീസ് ഭാരവാഹികളെ ആരെയും ക്ഷണിച്ചിരുന്നില്ലെന്നും പരാതിയുമായി നീലം മിശ്ര പ്രിയങ്കയെ സമീപിച്ചിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പ്രിയങ്ക ഗാന്ധി കൂടി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലി. എന്നാൽ തന്റെ പരാതി അവഗണിച്ച പ്രിയങ്ക കടുത്ത വാക്കുകൾ ഉപയോഗിച്ച് പരസ്യമായി തന്നെ അധിക്ഷേപിച്ചു എന്നാണ് നീലത്തിന്റെ ആരോപണം. പരാതി ശ്രദ്ധിക്കാൻ പോലും തയ്യാറാകാത്ത പ്രിയങ്ക, സംഭവത്തിൽ അധിക്ഷേപിക്കപ്പെട്ടതായി ആർക്കെങ്കിലും തോന്നിയെങ്കിൽ അവർക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യാമെന്ന് പറഞ്ഞുവെന്നും നീലം ആരോപിക്കുന്നു.
Also Read-
'മനുഷ്യത്വമാണ് വലുത്'; ഇസ്ലാം മതവിശ്വാസി നോമ്പുമുറിച്ചു; ഹിന്ദു സഹോദരന് രക്തം നൽകാൻകിഴക്കന് ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പ്രിയങ്ക ആയിരുന്നതിനാലാണ് താനും ഓഫീസും ഭാരവാഹികളും പരാതിയുമായി അവരെ സമീപിച്ചത്. എന്നാൽ പാർട്ടി അംഗങ്ങളുടെ ആത്മവിശ്വാസം വളർത്താൻ അവർക്ക് താത്പ്പര്യമില്ലെന്നാണ് തോന്നുന്നുവെന്നാണ് രാജി സമർപ്പിച്ച ശേഷം നീലം അറിയിച്ചത്. പാർട്ടിയിൽ നിന്ന് പുറത്ത് വന്ന അംഗങ്ങൾ എസ്.പി-ബിഎസ്പി സഖ്യ സ്ഥാനാർഥിയായ രംഗനാഥ് മിശ്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ തിരക്ക് പിടിച്ച തീരുമാനമാണ് നീലം എടുത്തതെന്നും തെരഞ്ഞെടുപ്പ് കഴിയുന്നത് വരെയെങ്കിലും കാത്തിരിക്കാമെന്നുമായിരുന്നു കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മുഷിർ ഇക്ബാൽ പ്രതികരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.