വാരാണസിയിൽ മോദിക്കെതിരെ പ്രിയങ്ക? സസ്പെൻസ് നിലനിർത്തി കോൺഗ്രസ്
വാരാണസിയിൽ മോദിക്കെതിരെ പ്രിയങ്ക? സസ്പെൻസ് നിലനിർത്തി കോൺഗ്രസ്
യുപിയിൽ മത്സരിക്കുന്ന ഒൻപത് പേരുടെ പുതിയ പട്ടിക കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്ത് വിട്ടിരുന്നു. ഇതിൽ വാരാണസിയിലെ സ്ഥാനാർഥിയുടെ പേരില്ല.
Priyanka-Gandhi
Last Updated :
Share this:
ലക്നൗ : വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മത്സരിക്കുന്നുവെന്ന കാര്യത്തിൽ സസ്പെൻസ് അവസാനിപ്പിക്കാത കോൺഗ്രസ്. വാരാണസിയിൽ മോദിക്കെതിരെ മത്സരിക്കാൻ പ്രിയങ്ക എത്തുമെന്നും അവർ അതിന് സന്നദ്ധത അറിയിച്ചുവെന്നും കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടുമില്ല.
യുപിയിൽ മത്സരിക്കുന്ന ഒൻപത് പേരുടെ പുതിയ പട്ടിക കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്ത് വിട്ടിരുന്നു. ഇതിൽ വാരാണസിയിലെ സ്ഥാനാർഥിയുടെ പേരില്ല. വാരാണാസിക്ക് പുറമെ ലക്നൗ മണ്ഡലത്തിൽ നിന്നുമുള്ള സ്ഥാനാര്‍ഥിയെയും കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപിക്കായി മുതിർന്ന നേതാവ് രാജ്നാഥ് സിംഗാണ് ലക്നൗവിൽ മത്സരിക്കാനിറങ്ങുന്നത്. ആ സാഹചര്യത്തിൽ കരുത്തുറ്റ ഒരു എതിരാളിയെ തന്നെയാകും കോൺഗ്രസ് ഇറക്കുക എന്നാണ് കരുതപ്പെടുന്നത്.
ബിജെപിയില്‍ നിന്ന് കോൺഗ്രസിലേക്ക് ചേക്കേറിയ ശത്രുഘൻ സിൻഹയുടെ ഭാര്യ പൂനം സിൻഹ പട്ന സാഹിബ് മണ്ഡലത്തിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. കോൺഗ്രസ് പിന്തുണയോടെ എസ്.പി-ബിഎസ്പി-ആർഎൽഡി സഖ്യ സ്ഥാനാർഥിയായി ആകും പൂനം മത്സരത്തിനിറങ്ങുക എന്നാണ് കരുതപ്പെടുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.