HOME /NEWS /India / 'ഭരണഘടന സംരക്ഷിക്കുക'; സ്ഥാപകദിനത്തിൽ രാജ്യവ്യാപകമായി പതാക ജാഥ നടത്താൻ കോൺഗ്രസ്

'ഭരണഘടന സംരക്ഷിക്കുക'; സ്ഥാപകദിനത്തിൽ രാജ്യവ്യാപകമായി പതാക ജാഥ നടത്താൻ കോൺഗ്രസ്

News18

News18

ഇന്ത്യയെ സംരക്ഷിക്കുക, ഭരണഘടനയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് ജാഥ സംഘടിപ്പിക്കുന്നത്. രാജ്യത്തെ മുഴുവൻ നേതാക്കളും പതാക ജാഥയുടെ ഭാഗമാകും. എ ഐ സി സി ആസ്ഥാനത്ത് നടക്കുന്ന പരിപാടികൾക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വം നൽകും.

കൂടുതൽ വായിക്കുക ...
  • Share this:

    കോൺഗ്രസ് സ്ഥാപക ദിനമായ ശനിയാഴ്ച രാജ്യവ്യാപകമായി പതാക ജാഥ നടത്തും.  കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രതിഷേധം. പ്രദേശ് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ആയിരിക്കും പാതക ജാഥ.

    ഇന്ത്യയെ സംരക്ഷിക്കുക, ഭരണഘടനയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് ജാഥ സംഘടിപ്പിക്കുന്നത്. രാജ്യത്തെ മുഴുവൻ നേതാക്കളും പതാക ജാഥയുടെ ഭാഗമാകും. എ ഐ സി സി ആസ്ഥാനത്ത് നടക്കുന്ന പരിപാടികൾക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വം നൽകും.

    Also Read- 'തടങ്കൽ കേന്ദ്രം നിർമിക്കാൻ 46 കോടി'; പ്രധാനമന്ത്രിയെ നുണയനെന്ന് വിളിച്ച് തരുൺ ഗൊഗോയ്

    കോൺഗ്രസ് മുൻ  അധ്യക്ഷൻ രാഹുൽ ഗാന്ധി അസമിലെ ഗുവാഹത്തിയിൽ നടക്കുന്ന പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലക്‌നൗവിലെ പരിപാടിയിൽ പങ്കെടുക്കും.ഡിസംബർ 14 ന് രാം ലീല മൈതാനത്ത് നടന്ന ഭാരത് ബചാവോ റാലിയുടെ വിജയം കേന്ദ്ര സർക്കാർ നങ്ങൾക്കെതിരെ പോരാടാൻ വലിയ ഊർജമാണ് കോൺഗ്രസിന് നൽകിയിരിക്കുന്നത്.

    ഭാരത് ബച്ചാവോ റാലിക്ക് പിന്നാലെ ജില്ലാ ബ്ലോക്ക് തലങ്ങളിൽ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടർന്ന് രാജ് ഘട്ടിൽ കഴിഞ്ഞ ദിവസം സത്യഗ്രഹ സമരവും കോണ്ഗ്രസിന്റെ നേതൃത്വത്തിൽ നടന്നിരുന്നു.

    First published:

    Tags: Anti CAA Protest, Anti caa protest issue, Anti CAA protests, CAA, CAA protest, CAA protest in kerala, Congress, HRD Minister Prakash Javadekar, Protest against caa, Rahul gandhi