ഒരു വെടിക്ക് രണ്ട് പക്ഷി: പ്രിയങ്കയ്ക്ക് പ്രോത്സാഹനവും ന്യൂനപക്ഷ പ്രീണനവും; 2020 കലണ്ടറുമായി കോൺഗ്രസ്

ഓരോ പേജിലും പ്രിയങ്ക ഗാന്ധിയുടെ തന്നെ വ്യത്യസ്ത ചിത്രങ്ങളാണ് നൽകിയിരിക്കുന്നത്.

News18 Malayalam | news18
Updated: January 27, 2020, 5:33 PM IST
ഒരു വെടിക്ക് രണ്ട് പക്ഷി: പ്രിയങ്കയ്ക്ക് പ്രോത്സാഹനവും ന്യൂനപക്ഷ പ്രീണനവും; 2020 കലണ്ടറുമായി കോൺഗ്രസ്
കലണ്ടർ
  • News18
  • Last Updated: January 27, 2020, 5:33 PM IST
  • Share this:
ലഖ്നൗ: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് കട്ട പ്രോത്സാഹനവുമായി കോൺഗ്രസിന്‍റെ 2020 കലണ്ടർ. ഉത്തർ പ്രദേശിലെ കോൺഗ്രസ് ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി പ്രദേശത്തിന്‍റെ വികസനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി സജീവമാണ്. സംസ്ഥാനത്ത് പ്രിയങ്ക ഗാന്ധി നടത്തുന്ന പ്രവർത്തനങ്ങളിൽ ഊന്നിയാണ് കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്.

ഓരോ പേജിലും പ്രിയങ്ക ഗാന്ധിയുടെ തന്നെ വ്യത്യസ്ത ചിത്രങ്ങളാണ് നൽകിയിരിക്കുന്നത്. പൊതുറാലികളെ അഭിസംബോധന ചെയ്യുന്നത്, ആളുകൾക്ക് ആശംസ അറിയിക്കുന്നത്, ഗംഗായാത്ര തുടങ്ങി കഴിഞ്ഞവർഷം ജനുവരി മുതൽ ഡിസംബർ വരെ നടത്തിയ പ്രവർത്തനങ്ങളാണ് കലണ്ടറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

'ഇത് കേരള മലാല' ; ചെർപുളശ്ശേരിക്കാരി സൻഹയുടെ പ്രസംഗം പങ്കുവച്ച് മലാലയുടെ പിതാവ്

പാർട്ടി പ്രവർത്തകർക്ക് നൽകുന്നതിനു വേണ്ടിയാണ് കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്. എത്രയും പെട്ടെന്നു തന്നെ കലണ്ടർ പാർട്ടി പ്രവർത്തകരിലേക്ക് എത്തിക്കും. അതേസമയം, സമാജ് വാദി പാർട്ടിക്കും ബഹുജൻ സമാജ് പാർട്ടിക്കും വേണ്ടി വോട്ട് ചെയ്തവരെ ഉദ്ദേശിച്ചാണ് ഈ കലണ്ടറെന്ന് അവർ വ്യക്തമാക്കി.

അതേസമയം, ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനുള്ള ശ്രമവും കലണ്ടറിൽ ഉണ്ട്. ദളിത് നേതാവ് ബി ആർ അംബേദ്കർ, ഭാര്യ രമാഭായി അംബേദ്കർ, സാമൂഹ്യ പരിഷ്കർത്താവ് സാവിത്രി ഭായി ഫുലേ, രാജാ സുഹേൽ ദേവ് എന്നിവരുടെ ജന്മദിനങ്ങളും കലണ്ടറിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. പുതുവത്സര ആശംസകൾ നേർന്ന ലക്ഷക്കണക്കിന് കാർഡുകളാണ് പ്രിയങ്ക ഗാന്ധിയുടെ പേരിൽ സംസ്ഥാനത്ത് ജനങ്ങൾക്ക് നൽകിയത്. കാർഡിന്‍റെ ഒരു ഭാഗത്ത് ഇന്ത്യൻ ഭരണഘടനയുടെ ആമുഖവും എഴുതിയിരുന്നു.
First published: January 27, 2020, 5:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading