പെമഖണ്ഡുവിന്റെ വാഹന വ്യൂഹത്തിൽ നിന്ന് 1.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപിക്കെതിരെ വോട്ടിന് കാശ് ആരോപണവുമായി കോൺഗ്രസ്

ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി നടക്കാനിരിക്കെ ചൊവ്വാഴ്ച അർധ രാത്രിയോടെയാണ് പണം പിടിച്ചെടുത്തതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. വടക്ക് കിഴക്കിലെ വോട്ടർമാരെ പണം നൽകി സ്വാധീനിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം  ആരോപിച്ചു.

news18
Updated: April 3, 2019, 4:36 PM IST
പെമഖണ്ഡുവിന്റെ വാഹന വ്യൂഹത്തിൽ നിന്ന് 1.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപിക്കെതിരെ വോട്ടിന് കാശ് ആരോപണവുമായി കോൺഗ്രസ്
pema khandu
  • News18
  • Last Updated: April 3, 2019, 4:36 PM IST
  • Share this:
ന്യൂഡൽഹി: അരുണാചലിൽ വോട്ടിന് കാശെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. അരുണാചൽ മുഖ്യമന്ത്രി പെമ ഖണ്ഡുവിന്റെ വാഹന വ്യൂഹത്തിൽ നിന്ന് ചൊവ്വാഴ്ച രാത്രി 1.8 കോടി രൂപ പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ആരോപണവുമായി കോൺ‌ഗ്രസ് രംഗത്തെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പെമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചോണ മേൻ എന്നിവർക്കെതിരെ കേസെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോൺഗ്രസ് ആവശ്യപ്പെട്ടു.

also read:ഹിന്ദു ഭീകരത എന്ന് പ്രചരിപ്പിച്ച് പാകിസ്ഥാനിൽ നിന്നുള്ള ഭീകരർക്ക് പ്രോത്സാഹനം നൽകുന്നത് കോൺഗ്രസ് ; വിമർശനവുമായി ശിവസേന

ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി നടക്കാനിരിക്കെ ചൊവ്വാഴ്ച അർധ രാത്രിയോടെയാണ് പണം പിടിച്ചെടുത്തതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. വടക്ക് കിഴക്കിലെ വോട്ടർമാരെ പണം നൽകി സ്വാധീനിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം  ആരോപിച്ചു.

പെമ ഖണ്ഡുവിനെയും ചോണ മേനിനെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും അരുണാചൽ പ്രദേശ് ബിജെപി പ്രസിഡന്റും അരുണാചൽ വെസ്റ്റ് മണ്ഡലത്തിലെ സ്ഥാനാർഥിയുമായ തപീർഗാവോയുടെ സ്ഥാനാർഥിത്വം റദ്ദാക്കണമെന്നും സുർജേവാല പറയുന്നു.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പണം പിടിച്ചെടുക്കുന്നതിന്റെ വീഡിയോയും സുർജേവാല കാണിച്ചു. പാസിഘട്ടിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയെ തുടർന്നായിരുന്നു റെയ്ഡ് നടത്തിയതെന്നും സുർജേവാല അവകാശപ്പെടുന്നു.

മോദിയുടെ റാലിയിൽ വിതരണം ചെയ്യാനുള്ളതാണ് ഈ പണമെന്നാണ് സുർജേവാല പറയുന്നത്. അതല്ലെങ്കിൽ ഇത്രയും വലിയൊരു തുക എങ്ങനെ വന്നുവെന്നും സുർജേവാല ചോദിക്കുന്നു.

First published: April 3, 2019, 4:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading