ന്യൂഡൽഹി : രാജ്യത്തെ ഒരു വ്യോമസേനാ ഉദ്യോഗസ്ഥൻ പാകിസ്ഥാൻ പിടിയിൽ, ഇരു രാജ്യങ്ങളും തമ്മിൽ സംഘര്‍ഷാവസ്ഥ ഇതിനിടയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊരുങ്ങുന്ന പ്രധാനമന്ത്രി മോദിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം. മോദിയുടെ 'മേരാ ബൂത്ത് സബ്സെ മസ്ബൂത്ത് ' എന്ന പരിപാടിക്കെതിരെയാണ് പ്രതിഷേധം ഉയരുന്നത്.
Also Read-'ഒരു യഥാര്‍ത്ഥ സൈനികന്'... മകനെയോർത്ത് അഭിമാനിക്കുന്നുവെന്ന് അഭിനന്ദനന്റെ പിതാവ്ലോകത്തിലെ ഏറ്റവും വലിയ വീഡിയോ കോൺഫറൻസ് എന്ന അവകാശവാദവുമായി രാജ്യത്തെ ഒരുകോടി ബിജെപി പ്രവർത്തകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്ത് സംസാരിക്കുന്ന പരിപാടിയാണിത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി നടത്തേണ്ട ഒരുക്കങ്ങൾ സംബന്ധിച്ച് 15000 ഇടങ്ങളിലെ പ്രവർത്തകരുമായി പ്രധാനമന്ത്രി സംവദിക്കും. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെയുള്ളവരും ചടങ്ങിൽ പങ്കാളിയാണ്. എന്നാൽ രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇത്തരം ഒരു തെരഞ്ഞെടുപ്പ് പരിപാടിയുമായി പ്രധാനമന്ത്രി മുന്നോട്ട് പോകുന്നതിനെതിരെയാണ് പ്രതിപക്ഷ പ്രതിഷേധം.
Also Read-ഇന്ത്യയും പാകിസ്ഥാനും സൈനിക ആക്രമണം ഒഴിവാക്കണം: പെന്റഗൺഇന്ത്യയുടെ ഒരു വ്യോമസേനാ പൈലറ്റ് പാകിസ്ഥാന്റെ പിടിയിലാണ്.. രണ്ട് ആണവശക്തി രാജ്യങ്ങൾ തമ്മിൽ ഇതുവരെയുള്ളതിൽ വച്ചേറ്റവും മോശമായ തരത്തിലുള്ള സംഘർഷങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. ഇങ്ങനെയൊരു അവസ്ഥയിൽ പ്രധാനമന്ത്രി ഇത്തരമൊരു പരിപാടിയുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്നാണ് കോൺഗ്രസും ആം ആദ്മിയും പ്രതികരിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.