കോൺഗ്രസിന് ഡൽഹിയിൽ കെട്ടിവെച്ച കാശ് തിരിച്ചു കിട്ടിയത് മൂന്ന് സ്ഥാനാർത്ഥികൾക്ക് മാത്രം !

മിക്ക കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും ആകെ വോട്ടിന്‍റെ അഞ്ച് ശതമാനത്തിൽ താഴെ വോട്ടുകൾ മാത്രമേ നേടാൻ സാധിച്ചുള്ളൂ.

News18 Malayalam | news18
Updated: February 11, 2020, 8:39 PM IST
കോൺഗ്രസിന് ഡൽഹിയിൽ  കെട്ടിവെച്ച കാശ് തിരിച്ചു കിട്ടിയത്  മൂന്ന് സ്ഥാനാർത്ഥികൾക്ക് മാത്രം !
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: February 11, 2020, 8:39 PM IST
  • Share this:
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് കോൺഗ്രസിന് നേരിടേണ്ടി വന്നത്. ആകെയുള്ള 70 സീറ്റിൽ 66 സീറ്റിലായിരുന്നു കോൺഗ്രസ് മത്സരിച്ചത്. ഇതിൽ മൂന്നു സ്ഥാനാർത്ഥികൾക്ക് മാത്രമാണ് കെട്ടിവെച്ച കാശ് തിരികെ ലഭിച്ചത്.

ഗാന്ധി നഗറിൽ മത്സരിച്ച അരവിന്ദർ സിംഗ് ലവ്ലി, ബാദ് ലിയിൽ നിന്ന് മത്സരിച്ച ദേവേന്ദർ യാദവ്, കസ്തൂർബ നഗറിൽ നിന്ന് മത്സരിച്ച അഭിഷേക് ദത്ത് എന്നിവർക്കാണ് കെട്ടിവെച്ച കാശ് ലഭിച്ചത്. ബാക്കി 63 മണ്ഡലങ്ങളിലെയും കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് കെട്ടിവെച്ച കാശു പോലും നഷ്ടമായി.

മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്‍റെ കീഴിൽ 15 വർഷം ഡൽഹി ഭരിച്ച പാർട്ടിക്കാണ് ഈ അവസ്ഥയുണ്ടായത്. മണ്ഡലത്തിൽ ആകെ സാധുവായ വോട്ടുകളുടെ ആറിലൊന്ന് കിട്ടിയാൽ മാത്രമേ കെട്ടിവെച്ച കാശ് ലഭിക്കുകയുള്ളൂ. എന്നാൽ, 63 മണ്ഡലങ്ങളിൽ അത് നേടാൻ പോലും കോൺഗ്രസിന് കഴിഞ്ഞില്ല. മിക്ക കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും ആകെ വോട്ടിന്‍റെ അഞ്ച് ശതമാനത്തിൽ താഴെ വോട്ടുകൾ മാത്രമേ നേടാൻ സാധിച്ചുള്ളൂ.

ഡൽഹിയിൽ നോട്ടയ്ക്കും പതിന്മടങ്ങ് പിന്നിൽ CPM; മൂന്നിടത്തെ വോട്ടുനില ഇങ്ങനെ

ഡൽഹി കോൺഗ്രസ് തലവൻ ഷുഭാഷ് ചോപ്രയുടെ മകൾ ശിവാനി ചോപ്ര കൽകാജി മണ്ഡലത്തിൽ സ്ഥാനാർത്ഥി ആയിരുന്നു. എന്നാൽ, കെട്ടിവെച്ച കാശ് ലഭിക്കാതെ പോയ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടികയിലാണ് ശിവാനിക്കും ഇടം ലഭിച്ചത്.
First published: February 11, 2020, 8:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading