മൊഹാലി : വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ ഫേസ്ബുക്ക് ലൈവിലൂടെ പുറത്ത് വിട്ട പാർട്ടി പ്രാദേശിക നേതാക്കൾ അറസ്റ്റിൽ. പഞ്ചാബിലാണ് സംഭവം. കോൺഗ്രസ് നേതാവ് രാഹുൽ കാലിയ, ബിജെപി അംഗവും കുറാലി മുന്‍സിപ്പൽ കൗൺസിലറുമായ ഭാനു പ്രതാപ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Also Read-
'ശബരിമല തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും'; വർഗീയ പാർട്ടികൾ നന്നായി ഉപയോഗിച്ചെന്ന് മന്ത്രി കടകംപള്ളി
ഞായറാഴ്ച നടന്ന അന്തിമഘട്ട വോട്ടെടുപ്പിനിടെയാണ് ഇരുവരും താങ്ങൾ വോട്ട് ചെയ്യുന്നത് ലൈവായി പുറത്തു വിട്ടത്. ശ്രീ അനന്തപുർ സാഹിബ് മണ്ഡലത്തിലെ ഖരാറിൽ 150-ാം നമ്പർ ബൂത്തിലായിരുന്നു കാലിയ വോട്ട് ചെയ്യാനെത്തിയത്. സംഭവം വിവാദമായതോടെ വീഡിയോ നീക്കം ചെയ്യാൻ പൊലീസ് ഇരുവരോടും ആവശ്യപ്പെട്ടു. പിന്നാലെയാണ് ജനപ്രാതിനിധ്യം നിയമ പ്രകാരം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
സംഭവത്തിന് പിന്നാലെ ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസറായ ജോഗീന്ദർ സിംഗിനെ ഡ്യൂട്ടിയിൽ നിന്നും മാറ്റിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.