നേതാക്കൾ ജയിലിൽ? ജമ്മു കശ്മീർ തദ്ദേശഭരണ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് കോൺഗ്രസ്
ഒരു ഇലക്ഷൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടികളൊക്കെ എവിടെയാണ് ? ആരാണ് മത്സരിക്കാൻ പോകുന്നത്...
news18
Updated: October 9, 2019, 3:39 PM IST

kashmir
- News18
- Last Updated: October 9, 2019, 3:39 PM IST IST
ന്യൂഡൽഹി: ജമ്മു കശ്മീരിൽ തദ്ദേശഭരണ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് കോൺഗ്രസ്. പാർട്ടി നേതാക്കളെ തടങ്കലിൽ അടച്ച കേന്ദ്ര നടപടിയിലുള്ള പ്രതിഷേധം എന്ന നിലയ്ക്കാണ് ആർട്ടിക്കിൾ 370 കേന്ദ്രം റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ പാർട്ടി ആഹ്വാനം ചെയ്തിരിക്കുന്നത്.
ജമ്മു കശ്മീരിൽ എന്തെങ്കിലും തീരുമാനം എടുക്കുന്നതിന് മുമ്പ് ബന്ധപ്പെട്ടവരെ കണക്കിലെടുക്കുന്നില്ല എന്നാണ് ജമ്മു കശ്മീരിലെ കോൺഗ്രസ് നേതാവ് ഗുലാം അഹമ്മദ് മിർ മാധ്യമങ്ങളോട് സംസാരിക്കവെ അറിയിച്ചത്. ' ഞങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് ഒരിക്കലും ഒളിച്ചോടിയിട്ടില്ല പക്ഷെ ഒരു ഇലക്ഷൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടികളൊക്കെ എവിടെയാണ് ? ആരാണ് മത്സരിക്കാൻ പോകുന്നത്... ഞങ്ങൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കണം.. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രത്തോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും സംസാരിച്ചിരുന്നു പക്ഷെ ഞങ്ങളുടെ നേതാക്കളെല്ലാം ഇപ്പോഴും തടങ്കലിലാണ്... അവരെ പ്രചാരണത്തിനായി മോചിപ്പിക്കണമെന്നാണ് ഞങ്ങള് ആഗ്രഹിക്കുന്നത്.. എന്നാൽ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
Also Read-സിനിമകൾ കണ്ട് ഒമർ അബ്ദുള്ള; വായനയിൽ മുഴുകി മെഹബൂബ മുഫ്തി: കശ്മീർ നേതാക്കളുടെ തടങ്കൽ ജീവിതമിങ്ങനെ
'തദ്ദേശഭരണ തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചത് ശരിയായില്ല... നടപടിക്രമങ്ങളൊക്കെ ലംഘിക്കപ്പെട്ടു... നല്ല രീതിയിലായിരുന്ന ഒരു സംസ്ഥാനം ജനാധിപത്യവിരുദ്ധമായി തകർക്കപ്പെട്ടു.... ഒരു പാർട്ടിക്ക് മാത്രം സൗകര്യം ഒരുക്കുന്ന എന്നത് വ്യക്തമാണ്.... നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ തദ്ദേശഭരണ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്..' മിർ അറിയിച്ചു.
സര്ക്കാർ ജമ്മു കശ്മീരിലെ ജനങ്ങളോട് അന്യായം കാട്ടിയെന്നാണ് വിശ്വസിക്കുന്നതെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുര്ഷിദിന്റെ പ്രതികരണം... ' ജനങ്ങൾ ദുഷ്കരമായ സാഹചര്യത്തിലാണ് അവർ ഒറ്റികൊടുക്കപ്പെടുന്നു... ജമ്മു കശ്മീരിൽ എന്താണ് സംഭവിക്കുന്നതെന്ന്, ഇന്ത്യൻ ദേശീയതയ്ക്ക് എന്താണ് സംഭവിക്കുന്നതെന്നും ഇന്ത്യൻ ജനാധിപത്യത്തിന് എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി പ്രകടമാക്കുന്ന തരത്തിലുള്ള ഒരു നിലപാട് എന്റെ പാർട്ടി സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് ന്യായീകരിക്കപ്പെടാവുന്നതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
Also Read 'പുതിയ കശ്മീർ സൃഷ്ടിക്കും'; അത് എല്ലാവർക്കും വേണ്ടിയുള്ളതാകുമെന്ന് പ്രധാനമന്ത്രി
അതേ സമയം കോൺഗ്രസിന്റെ ബഹിഷ്കരണ ആഹ്വാനത്തിനെതിരെ ശിവസേന രംഗത്തെത്തിയിട്ടുണ്ട്. ഭാരവാഹികൾക്ക് ദേശീയതയെക്കുറിച്ച് പാഠങ്ങൾ നൽകുന്ന ഒരു പാർട്ടി തദ്ദേശഭരണ പ്രതിനിധികളിലൂടെ കശ്മീരിന്റെ ശബ്ദം പുറത്തെത്തരുത് എന്ന് ഉറപ്പാക്കി തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാകാതെ വിമുഖത കാട്ടുന്നു... അങ്ങനെയെങ്കിൽ അത് നടക്കട്ടെയെന്നാണ് ശിവസേന വക്താവ് പ്രിയങ്ക ചതുർവേദി ട്വിറ്ററിൽ കുറിച്ചത്.

Loading...