നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഒരു പടിമുന്നിൽ; പ്രഖ്യാപനം വരുന്നതിന് മുമ്പേ തോല്‍വി അംഗീകരിച്ച് വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് കോൺഗ്രസ് സ്ഥാനാർഥി

  ഒരു പടിമുന്നിൽ; പ്രഖ്യാപനം വരുന്നതിന് മുമ്പേ തോല്‍വി അംഗീകരിച്ച് വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് കോൺഗ്രസ് സ്ഥാനാർഥി

  നാല് തവണ എംഎൽഎയായ മുകേഷ് ശർമയാണ് തോൽവി അംഗീകരിച്ച് നന്ദി രേഖപ്പെടുത്തിയത്

  Mukesh-Sharma

  Mukesh-Sharma

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തന്നെ തോൽവി സമ്മതിച്ച കോൺഗ്രസ് സ്ഥാനാർഥി. വികാസ്പുരിയിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥി മുകേഷ് ശർമയാണ് ഫലസൂചനയുടെ ആദ്യവിവരങ്ങൾ എത്തുന്നതിന് മുമ്പ് തന്നെ തോൽവി അംഗീകരിക്കുന്നു എന്നറിയിച്ച് വോട്ടർമാർക്ക് നന്ദി പറഞ്ഞത്.

   Also Read-BJP എംഎൽഎയും ബന്ധുക്കളും ചേർന്ന് ബലാത്സംഗം ചെയ്തുവെന്ന ആരോപണവുമായി യുവതി

   'എന്റെ തോൽവി ഞാൻ അംഗീകരിക്കുന്നു.. വികാസ്പുരി മണ്ഡലത്തിലെ എല്ലാ വോട്ടർമാർക്കും കോൺഗ്രസ് പ്രവർത്തകർക്കും ഞാൻ നന്ദി അറിയിക്കുകയാണ്.. പ്രദേശത്ത് ഒരു സമഗ്രവികസനം ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുകയാണ്.. ഡൽഹിയുടെയും വികാസ്പുരിയുടെയും ഉത്തമംനഗറിന്റെയും വികസനത്തിനായി ഭാവിയിലും ഞാൻ പോരാട്ടം തുടരും..' എന്നാണ് നാല് തവണ എംഎൽഎയായ മുകേഷ് ട്വിറ്ററിൽ കുറിച്ചത്.

   Also Read-അവിഹിത ബന്ധമെന്ന് സംശയം: ഭർത്താവിന്റെ ശരീരത്തിൽ തിളച്ച എണ്ണ ഒഴിച്ച ഭാര്യ അറസ്റ്റിൽ

   ഡൽഹി തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകൾ വരുമ്പോൾ തന്നെ ആം ആദ്മി പാർട്ടി വ്യക്തമായ ലീഡ് നിലനിർത്തുകയാണ്. ബിജെപി രണ്ടാംസ്ഥാനത്തും. ഇതുവരെയുള്ള ഫലങ്ങൾ വരുമ്പോൾ കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായിട്ടില്ല..


   Published by:Asha Sulfiker
   First published:
   )}