• HOME
  • »
  • NEWS
  • »
  • india
  • »
  • Manish Sisodia| മദ്യനയ വിവാദം: ഡൽഹി ഉപമുഖ്യമന്ത്രിയുടെ മനീഷ് സിസോദിയയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

Manish Sisodia| മദ്യനയ വിവാദം: ഡൽഹി ഉപമുഖ്യമന്ത്രിയുടെ മനീഷ് സിസോദിയയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

"ആരോപണ വിധേയരായ കമ്പനിയെ സിബിഐ എഫ്‌ഐആറിൽ പരാമർശിച്ചിട്ടില്ല. അത് എന്തുകൊണ്ടെന്ന് ഞങ്ങൾക്ക് അറിയണം?"

  • Last Updated :
  • Share this:
    ന്യൂഡൽഹി: സിബിഐ റെയ്‌ഡിന്റെ വെളിച്ചത്തിൽ ഡൽഹി എക്‌സൈസ് മന്ത്രി മനീഷ് സിസോദിയ രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു, മദ്യനയമാണ് നിലവിലെ പ്രശ്‌നമെന്നും ഭരണകക്ഷിയായ ആം ആദ്മി പാർട്ടി വിദ്യാഭ്യാസ നയ ചർച്ചയ്ക്ക് പിന്നിൽ ഇതിനെ ഒളിച്ചുവയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

    ഡൽഹിയിൽ മദ്യവിൽപ്പന അനുവദിച്ച കരിമ്പട്ടികയിൽപ്പെട്ട മധ്യപ്രദേശ് കമ്പനി ബി ജെ പിയുടെ "വലിയ സംഭാവനാ ദാതാക്കൾ" ആണെന്നും ഈ വിഷയത്തിൽ ബി ജെ പിയുടെ ഒത്താശയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെ സത്യവാങ്മൂലത്തില്‍ സംഭാവന സ്വീകരിച്ച കാര്യം ബിജെപി സമ്മതിച്ചിട്ടുണ്ടെന്നും കോൺഗ്രസ് പറയുന്നു.

    "ആരോപണ വിധേയരായ കമ്പനിയെ സിബിഐ എഫ്‌ഐആറിൽ പരാമർശിച്ചിട്ടില്ല. അത് എന്തുകൊണ്ടെന്ന് ഞങ്ങൾക്ക് അറിയണം?" -എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സിസോദിയയും കാബിനറ്റ് സഹപ്രവർത്തകൻ സത്യേന്ദ്ര ജെയിനും രാജിവെക്കണമെന്ന് ഡൽഹി കോൺഗ്രസ് പ്രസിഡന്റ് അനിൽ ചൗധരി ആവശ്യപ്പെട്ടു.

    Also Read- Manish Sisodia | അഴിമതിയല്ല, കെജ്‍രിവാളാണ് അവരുടെ പ്രശ്നം; സിബിഐ റെയ്ഡ് അനാവശ്യമെന്ന് സിസോദിയ

    വിദ്യാഭ്യാസ നയ ചർച്ചകൾക്ക് പിന്നിൽ എഎപി ഒളിച്ചിരിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനതെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അന്വേഷണ ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്തിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിലെ ബിജെപിയുടെ നടപടി സംശയാസ്പദമാണ്- സുപ്രിയ പറഞ്ഞു.

    രണ്ടാം കൊവിഡ് തരംഗത്തിന്റെ മൂർദ്ധന്യത്തിൽ മെഡിക്കൽ ഓക്സിജൻ കിട്ടാതെ ഡൽഹിയിൽ ആളുകൾ മരിക്കുമ്പോൾ ബിജെപി നേതാക്കൾ എന്താണ് ചെയ്തതെന്ന് കോൺഗ്രസ് നേതാവ് ചോദിച്ചു. "എഎപിയാകട്ടെ പുതിയ മദ്യ നയം രൂപീകരിക്കുന്ന തിരക്കിലായിരുന്നു," അവർ ആരോപിച്ചു.

    "എന്തുകൊണ്ടാണ് എട്ട് ബിജെപി എംഎൽഎമാരും ഏഴ് ബിജെപി എംപിമാരും മൂന്ന് മേയർമാരും നിശബ്ദരായത്? ഷീലാ ദീക്ഷിത്തിന്റെ കാലത്തെ മേൽപ്പാലങ്ങളുടെ നഗരത്തിൽ നിന്ന് ഡൽഹിയെ മദ്യ തലസ്ഥാനമാക്കുന്നതിനെതിരെ തെരുവിൽ പ്രതിഷേധിച്ചത് കോൺഗ്രസാണ്''- അനിൽ ചൗധരി പറഞ്ഞു.

    Also Read- ഡൽഹി സർക്കാരിന്‍റെ മദ്യനയം: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പടെ 15 പേർക്കെതിരെ സിബിഐ കേസെടുത്തു

    മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും ശുദ്ധരാണെങ്കിൽ അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഎപി അനുകൂലികൾ എന്തുകൊണ്ട് പ്രതിഷേധിക്കുന്നില്ലെന്ന് ഡൽഹി കോൺഗ്രസ് നേതാവ് അൽക്ക ലാംബ ചോദിച്ചു.

    "അവർ അഴിമതിക്കാരാണ് എന്നതാണ് വസ്തുത. അവർ ഇപ്പോഴും ഡൽഹി മന്ത്രിസഭയിൽ എങ്ങനെയുണ്ടെന്ന് ഞങ്ങൾ ചോദിക്കുകയാണ്. അവരുടെ രാജി ഞങ്ങൾ ആവശ്യപ്പെടുന്നു," ലാംബ പറഞ്ഞു.

    മധ്യപ്രദേശ് ആസ്ഥാനമായുള്ള ഡിസ്റ്റിലറിയുടെ പങ്കിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നും ചൗധരി ആവശ്യപ്പെട്ടു, കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന സ്ഥാപനത്തെ ബിജെപി സംരക്ഷിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

    പഞ്ചാബിൽ മയക്കുമരുന്ന് വിമുക്തമാക്കാൻ പോയ ആം ആദ്മി പാർട്ടി ഡൽഹിയിലുടനീളം മദ്യവ്യാപാരം വ്യാപിപ്പിച്ചെന്നും ചൗധരി പറഞ്ഞു.
    Published by:Rajesh V
    First published: