• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

തെരഞ്ഞെടുപ്പിലെ തകർച്ച: യുപിയിലെയും കർണാടകയിലെയും കമ്മിറ്റികൾ കോൺഗ്രസ് പിരിച്ചുവിട്ടു

തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് രാഹുൽ ഗാന്ധി.

news18
Updated: June 24, 2019, 8:54 PM IST
തെരഞ്ഞെടുപ്പിലെ തകർച്ച: യുപിയിലെയും കർണാടകയിലെയും കമ്മിറ്റികൾ കോൺഗ്രസ് പിരിച്ചുവിട്ടു
രാഹുൽ ഗാന്ധി
news18
Updated: June 24, 2019, 8:54 PM IST
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ വൻ തോൽവിയുടെ പശ്ചാത്തലത്തിൽ കർണാടകയിലെയും ഉത്തർപ്രദേശിലെയും കമ്മിറ്റികൾ കോൺഗ്രസ് തിങ്കളാഴ്ച പിരിച്ചുവിട്ടു. അതേസമയം, പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി രാജിക്കാര്യത്തിൽ ഉറച്ചുനിൽക്കുന്ന പശ്ചാത്തലത്തിൽ അടുത്തയാഴ്ച പാർട്ടി പ്രവർത്തകസമിതി യോഗം ചേർന്നേക്കും. തെരഞ്ഞെടുപ്പു കാലത്തെ അച്ചടക്കമില്ലായ്മയെക്കുറിച്ച് പരാതികൾ ഉയരുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ നോക്കാൻ മൂന്നംഗ പാനലിനെയും നിയോഗിച്ചു.

കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പുറത്തിറക്കിയ പ്രസ്താവന അനുസരിച്ച് സംസ്ഥാന തെരഞ്ഞെടുപ്പിലെ ഒരുക്കങ്ങൾ രണ്ടംഗ ടീം നേതൃത്വം നൽകും. ഉത്തർപ്രദേശിലെ 11 നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പുകൾ വരുന്നത്. ഈ മണ്ഡലങ്ങളിലെ എം എൽ എമാർ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച പശ്ചാത്തലത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ബിനോയ് കോടിയേരി ചർച്ചയാകാതെ CPM സംസ്ഥാനസമിതി; ശ്യാമളയ്ക്ക് ക്ലീൻ ചിറ്റ്

അതേസമയം, കോൺഗ്രസ് ലെജിസ്ലേറ്റിവ് പാർട്ടി നേതാവായ അജയ് കുമാർ ലല്ലുവിനെ നിശ്ചിതകാലത്തേക്ക് ഉത്തർപ്രദേശ് ഈസ്റ്റിൽ സംഘടനാപരമായ മാറ്റങ്ങൾ വരുത്തുന്നതിനായി നിയോഗിച്ചു. അതേസമയം, ഉത്തർപ്രദേശ് വെസ്റ്റിന്‍റെ സംഘടനാപരമായ മാറ്റങ്ങൾക്കായി സിന്ധ്യ ഉത്തരവാദപ്പെട്ട നേതാവിനെ ചുമതലപ്പെടുത്തും.

ലോക്സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടർന്ന് പ്രിയങ്ക ഗാന്ധിയും സിന്ധ്യയുമാണ് അവലോകന യോഗങ്ങൾക്ക് നേതൃത്വം നൽകുന്നത്. ദേശീയതലത്തിൽ 52 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് ഇത്തവണ നേടാൻ കഴിഞ്ഞത്. പാർലമെന്‍റ് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് പ്രിയങ്ക ഗാന്ധിയും സിന്ധ്യയും ഉത്തർപ്രദേശിന്‍റ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറിമാരായി നിയമിതരായത്. എന്നാൽ, 80 ലോക്സഭാ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിൽ ആകെ റായ്ബറേലിയിൽ മാത്രമാണ് ഇവർക്ക് വിജയിക്കാൻ കഴിഞ്ഞത്.

പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠിയിൽ സ്മൃതി ഇറാനിയോട് ദയനീയമായി പരാജയപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ മെയ് 25നു ചേർന്ന പ്രവർത്തകസമിതിയിൽ ആയിരുന്നു രാഹുൽ ഗാന്ധി രാജിസന്നദ്ധത അറിയിച്ചത്. എന്നാൽ, പ്രവർത്തകസമിതി ഈ തീരുമാനം തള്ളിയിരുന്നു.

Loading...

First published: June 24, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...