യു.പി വഴി ഇന്ത്യ പിടിക്കാൻ കോൺഗ്രസ്: 80 മണ്ഡലങ്ങൾ പ്രിയങ്കയ്ക്കും സിന്ധ്യക്കുമായി പങ്കുവെച്ചപ്പോൾ ഒരെണ്ണം കൂടുതലാർക്ക്?

യുപിയിലെ ആകെയുള്ള 80 സീറ്റുകളുടെ തിരഞ്ഞെടുപ്പ് ചുമതല പ്രിയങ്ക ഗാന്ധിക്കും മുതിർന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കുമായി വീതിച്ചു നൽകി

news18
Updated: February 13, 2019, 8:49 AM IST
യു.പി വഴി ഇന്ത്യ പിടിക്കാൻ കോൺഗ്രസ്: 80 മണ്ഡലങ്ങൾ പ്രിയങ്കയ്ക്കും സിന്ധ്യക്കുമായി പങ്കുവെച്ചപ്പോൾ ഒരെണ്ണം കൂടുതലാർക്ക്?
പ്രിയങ്കയും രാഹുലും
  • News18
  • Last Updated: February 13, 2019, 8:49 AM IST
  • Share this:
കാൺപുർ: ഉത്തർപ്രദേശിൽ ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യൻ ഭരണം പിടിക്കാൻ കോൺഗ്രസ്. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ചുമതല വിഭജിച്ചു നൽകിക്കൊണ്ടുള്ള നിർദേശം പാർട്ടി പുറത്തിറക്കി. യുപിയിലെ ആകെയുള്ള 80 സീറ്റുകളുടെ തിരഞ്ഞെടുപ്പ് ചുമതല പ്രിയങ്ക ഗാന്ധിക്കും മുതിർന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കുമായി വീതിച്ചു നൽകി. കിഴക്കൻ യു.പിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പരിധിയിൽ 41 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. പടിഞ്ഞാറൻ യു.പിയിൽ പെടുന്ന ശേഷിച്ച 39 ഇടത്തെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്കാണ്. തെരഞ്ഞെടുപ്പ് ചുമതല വീതിച്ചു നൽകിയതിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രിയങ്ക ഗാന്ധിയ്ക്ക് ലഭിക്കുന്ന പ്രാമുഖ്യമാണ് വെളിവാകുന്നത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.'അവളൾക്കിന്നും എന്റെ മനസിൽ വയസ് 15': 57 കൊല്ലം മുമ്പത്തെ സൗഹൃദത്തിന്റെ ഓർമ്മ പങ്കുവച്ച് ജസ്റ്റിസ് കട്ജു

സഹോദരൻ രാഹുൽ ഗാന്ധിക്കൊപ്പം കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെത്തിയ പ്രിയങ്ക ഗാന്ധി, 25 കിലോമീറ്റർ നീളുന്ന റോഡ് ഷോ നടത്തിയിരുന്നു. വൻ ജനപങ്കാളിത്തമായിരുന്നു റോഡ് ഷോയിൽ ഉണ്ടായിരുന്നത്. പൊതുതെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് ഉത്തർപ്രദേശിൽ തുടക്കമിടാനും ഇതിലൂടെ സാധിച്ചു. റഫാൽ ഇടപാട്, തൊഴിലില്ലായ്മ, കർഷക പ്രശ്നം എന്നിവ ഉന്നയിച്ച രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിക്കുകയും ചെയ്തു.

ഉത്തർപ്രദേശിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കുകയും ചെയ്തിരുന്നു. ആത്യന്തികമായി ഈ ലക്ഷ്യമാണ് പ്രിയങ്കയെയും സിന്ധ്യയെയും ഏൽപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
First published: February 13, 2019, 8:37 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading