• HOME
 • »
 • NEWS
 • »
 • india
 • »
 • CONGRESS G 23 LEADERS SCEPTIC OF OUTSIDERS LIKE PRASHANT KISHORE SITUATION IN PUNJAB ALSO WAS HANDLED POORLY NAV

പ്രശാന്ത് കിശോറിനെ പോലെയുള്ള ‘വരുത്തന്മാർ’ വേണ്ടെന്ന് കോൺഗ്രസ് G 23; പഞ്ചാബ് പ്രതിസന്ധി കൈകാര്യം ചെയതതിൽ വീഴ്ചയെന്നും ആക്ഷേപം

ഒരുപാട് കാലത്തെ അനുഭവവും നേതൃപാടവവുമുള്ള കോൺഗ്രസിൽ ഈ രീതി നടക്കില്ലെന്നാണ് കപിൽ സിബലിന്റെ അഭിപ്രായമെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു

പ്രശാന്ത് കിഷോർ

പ്രശാന്ത് കിഷോർ

 • Share this:
  പല്ലവി ഘോഷ്

  ഈയടുത്ത് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ തന്റെ വസതിയിൽ പ്രതിപക്ഷ നേതാക്കൾക്കായി വിരുന്നൊരുക്കുകയും പാർട്ടിയുടെ നിലവിലെ സ്ഥിതി ചർച്ച ചെയ്യുകയും ചെയ്തെന്ന് രാഷ്ട്രീയ വൃത്തങ്ങളിൽ പരക്കെ സംസാരമുണ്ട്. ഇതിന് മറുപടിയെന്നോണമാണ് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പ്രതിപക്ഷ നേതാക്കളെ ഒരുമിച്ച് കൂട്ടി ഓൺലൈനായി യോഗം ചേർന്നതെന്നും പറയപ്പെടുന്നു. പഞ്ചാബിലെയും ഛത്തീസ്‌ഗഢിലെയും പുതിയ രാഷ്ട്രീയ പ്രതിസന്ധികൾ പാർട്ടിയിലെ 23 മുതിർന്ന നേതാക്കൾക്ക് (G-23) നേതൃത്വത്തോട് എതിരിടാൻ മറ്റൊരവസരം കൂടി നൽകിയിരിക്കുകയാണ്.

  പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നതനുസരിച്ച് കപിൽ സിബൽ, ഗുലാം നബി ആസാദ്, ശശി തരൂർ, മനീഷ് തിവാരി തുടങ്ങിയ നേതാക്കൾ പഞ്ചാബിലെയും ഛത്തീസ്‌ഗഢിലെയും പ്രതിസന്ധി കൈകാര്യം ചെയ്ത രീതി അവരുടെ വെപ്രാളം തുറന്നു കാട്ടുന്നുണ്ട് എന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. യോഗത്തിൽ പങ്കെടുത്ത ഒരു നേതാവ് പറഞ്ഞതിങ്ങനെയാണ്, “തികച്ചും ഒഴിവാക്കാൻ കഴിയുമായിരുന്ന ഒരു പ്രശ്നമായിരുന്നു പഞ്ചാബിലേത്. ഒരു മുഖ്യമന്ത്രിയെ നിത്യേന ഇപ്രകാരം അപകീർത്തിപ്പെടുത്താൻ പാടില്ല. താങ്കൾക്ക് അദ്ദേഹത്തെ ഇഷ്ടമില്ല എന്ന കാരണം കൊണ്ടുമാത്രം അദ്ദേഹം ഇത്രയും വർഷങ്ങളായി ചെയ്തു പോന്ന കാര്യങ്ങളെ എഴുതി തള്ളരുത്."

  ഛത്തീസ്‌ഗഢിനെ സംബന്ധിച്ചിടത്തോളം നേതാക്കൾ പറയുന്നത് പ്രശ്നത്തിന് ഇതുവരെ കൃത്യമായ പരിഹാരം ഇല്ലാത്തതിനാൽ ഇനി മുതൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ ശ്രദ്ധ മുഴുവൻ തന്റെ കസേര ഉറപ്പിക്കുന്നതിലായി മാറും എന്നാണ്. പാർട്ടി വൃത്തങ്ങൾ പറയുന്നത് രാഹുൽ ഗാന്ധി മുൻപ് മുഖ്യമന്ത്രി പദവി വീതം വെക്കാം എന്ന് സമ്മതിച്ചിരുന്നുവെങ്കിലും നിർണായകമായ പഞ്ചാബ്, ഉത്തർ പ്രദേശ് തെരെഞ്ഞെടുപ്പുകൾക്ക് മുൻപ് ബാഗേലിനെ പോലെയുള്ള ഒരു ഒബിസി നേതാവിനെ മാറ്റുന്നത് പാർട്ടിക്ക് ദോഷം ചെയ്യും എന്നാണ് G 23യുടെ അഭിപ്രായം എന്നാണ്. ഒബിസി വോട്ടുകൾ നേടാൻ ബിജെപി ശക്തമായി ശ്രമം നടത്തുന്ന സാഹചര്യത്തിലാണിത്.

  ടിഎസ് സിംഗ് ഡിയോ എന്ന മുതിർന്ന നേതാവിന് ചില എംഎൽഎമാരുടെ പിന്തുണയുണ്ടെങ്കിലും രണ്ടര വർഷത്തെ മുഖ്യമന്ത്രി കാലയളവിൽ ഭൂപേഷ് ബാഗേൽ പാർട്ടിയിൽ കൂടുതൽ ശക്തി നേടിയിട്ടുണ്ടെന്നാണ് രാഹുൽ ഗാന്ധിക്കും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കൾക്കും ലഭിച്ച ഉപദേശം. ബാഗേൽ 50 എംഎൽഎമാരുമായി തന്റെ കഴിവ് തെളിയിക്കാൻ ഡൽഹിയിലെത്തിയെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

  വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പുകളോടെ കോൺഗ്രസ് ദേശീയ രാഷ്ട്രീയ ചിത്രത്തിൽ നിന്ന് തന്നെ അപ്രത്യക്ഷമാവുമെന്ന തങ്ങളുടെ സ്വപ്നം സത്യമാവുന്നു എന്നാണ് G-23 നേതാക്കൾ ആശങ്കപ്പെടുന്നത്. തെരെഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിശോറിനെ പൊലെയുള്ള വരുത്തന്മാരെ കൊണ്ടുവന്നാണ് പാർട്ടി പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതെന്നും ഒരു നേതാവ് ആക്ഷേപിച്ചു.

  ഒരുപാട് കാലത്തെ അനുഭവവും നേതൃപാടവവുമുള്ള കോൺഗ്രസിൽ ഈ രീതി നടക്കില്ലെന്നാണ് കപിൽ സിബലിന്റെ അഭിപ്രായമെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു. “അവർ (നേതൃത്വം) ഞങ്ങളെ കേൾക്കുകയാണെങ്കിൽ പുറത്തുനിന്ന് ആളെ കൊണ്ടുവരേണ്ട ആവശ്യമില്ല. ഉത്തർ പ്രദേശിൽ സമാജ്വാദി പാർട്ടിയുമായി സഹകരിച്ച സമയത്ത് പ്രശാന്ത് സഹായിച്ചിരുന്നോ? പ്രശ്നം പാർട്ടി നേതൃത്വത്തിനും അവരുടെ ഉപദേഷ്ടാക്കൾക്കുമാണ്. പ്രശാന്ത് പാർട്ടിയിൽ ചേർന്നാൽ ഇക്കൂട്ടത്തിൽ ഒരാൾ കൂടി അധികം വരും എന്നു മാത്രമേയുള്ളൂ. അത് കാര്യങ്ങൾ എങ്ങനെ പരിഹരിക്കും," പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു.

  നിയമസഭാ തെരെഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ പാർട്ടി നേതാക്കൾക്കിടയിലെ ഭിന്നതയും, G-23 നേതാക്കളും പാർട്ടിക്ക് കൂടുതൽ ഉപദ്രവം സൃഷ്ടിച്ചേക്കും. കൂടാതെ 2024 ലെ കോൺഗ്രസ് വിജയ സാധ്യതയേയും ഇത് സാരമായി ബാധിക്കും. മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് പോലെയുള്ള പാർട്ടികൾ ദേശീയ തലത്തിലേക്ക് പാർട്ടിയെ വികസിപ്പിക്കാൻ പദ്ധതിയിടുന്ന സാഹചര്യത്തിൽ കൂടി വേണം ഇത് മനസ്സിലാക്കാൻ.
  Published by:Naveen
  First published:
  )}