• HOME
  • »
  • NEWS
  • »
  • india
  • »
  • ടിവി ചർച്ചകൾ ബഹിഷ്കരിച്ച് കോൺഗ്രസ്: ഒരു മാസത്തേക്ക് വക്താക്കളെ അയക്കേണ്ടെന്ന് തീരുമാനം

ടിവി ചർച്ചകൾ ബഹിഷ്കരിച്ച് കോൺഗ്രസ്: ഒരു മാസത്തേക്ക് വക്താക്കളെ അയക്കേണ്ടെന്ന് തീരുമാനം

കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

congress

congress

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി : അടുത്ത ഒരു മാസത്തേക്ക് ചാനൽ ചർച്ചകളിൽ പാർട്ടി വക്താക്കളെ അയക്കേണ്ടെന്ന് തീരുമാനിച്ച് കോൺഗ്രസ്.തങ്ങളുടെ പരിപാടികളിൽ കോൺഗ്രസ് പ്രതിനിധികളെ ഉൾപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മാധ്യമ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

    ടിവി ചർച്ചകളിലേക്ക് വക്താക്കളെ അയക്കില്ലെന്ന കാര്യം കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല ട്വിറ്ററിലൂടെയാണ് അറിയിച്ചത്. പാർട്ടി മാധ്യമ വിഭാഗം മേധാവി കൂടിയാണ് രൺദീപ് സുർജെവാല.

    Also Read-മോദി തരംഗത്തെ തടഞ്ഞ് ഇത്തവണയും നവീൻ പട്നായിക്, ഒഡിഷയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

    'പാർട്ടി വക്താക്കളെ ഒരുമാസത്തേക്ക് ടെലിവിഷന്‍ സംവാദത്തിന് അയക്കരുതെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുകയാണ്.. ചാനൽ ഷോകളിൽ കോൺഗ്രസ് പ്രതിനിധികളെ ഉൾപ്പെടുത്താതിരിക്കണമെന്ന് എല്ലാ മാധ്യമങ്ങളോടും എഡിറ്റർമാരോടും അഭ്യർഥിക്കുന്നു..' സുർജെവാല ട്വിറ്ററിൽ വ്യക്തമാക്കി.



    First published: