പ്രധാനമന്ത്രി പദം കിട്ടിയില്ലെങ്കിലും പ്രശ്നമില്ലെന്ന് ഗുലാംനബി ആസാദ്; കോൺഗ്രസ് വിട്ടുവീഴ്ചയ്ക്കൊരുങ്ങുന്നു

വിദ്വേഷം ഉണ്ടാക്കുകയും ജനങ്ങളെ വിഭജിക്കുകയുമാണ് ബിജെപി ചെയ്യുന്നതെന്ന് ഗുലാംനബി ആരോപിച്ചു. അതിനാൽ 2014നു ശേഷം ബിജെപി അധികാരത്തിലെത്താത്ത വിധം തറപറ്റിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

news18
Updated: May 16, 2019, 2:39 PM IST
പ്രധാനമന്ത്രി പദം കിട്ടിയില്ലെങ്കിലും പ്രശ്നമില്ലെന്ന് ഗുലാംനബി ആസാദ്; കോൺഗ്രസ് വിട്ടുവീഴ്ചയ്ക്കൊരുങ്ങുന്നു
gulam Nabi Azad
  • News18
  • Last Updated: May 16, 2019, 2:39 PM IST
  • Share this:
ന്യൂഡൽഹി: ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ പ്രധാനമന്ത്രി പദത്തിൽ വിട്ടുവീഴ്ച ചെയ്യുമെന്ന സൂചന നൽകി കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് പ്രധാനമന്ത്രി പദം കിട്ടിയില്ലെങ്കിൽ മറ്റുള്ളവർക്ക് അത് നൽകാതിരിക്കുക പാർട്ടിയുടെ ലക്ഷ്യം അല്ലെന്ന് മുതിർന്ന നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. താൻ പ്രധാനമന്ത്രി ആകണോ എന്നു ജനങ്ങൾ തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പറഞ്ഞു.

also read: കുളിക്കുന്നതിനിടെ വീഡിയോ പകർത്തി; ഭീഷണിപ്പെടുത്തി 5 മാസം ബലാത്സംഗം ചെയ്തു; പിന്നീട് വീഡിയോ കൂട്ടുകാർക്ക് കൈമാറി; യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

അവസാനഘട്ട തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിനിടെയാണ് പ്രധാനമന്ത്രി പദവിക്കായി പിടിവാശി ഉണ്ടാകില്ലെന്ന സൂചന കോണ്‍ഗ്രസ് നേതാക്കൾ നൽകുന്നത്. പ്രധാനമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിൽ കോണ്‍ഗ്രസിന് യാതൊരു പ്രശ്നവും ഇല്ലെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. എൻഡിഎയെ ഭരണത്തിൽ നിന്ന് മാറ്റി നിർത്തുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം. സമവായം ഉണ്ടായാൽ കോണ്‍ഗ്രസ് നേതൃസ്ഥാനം ഏറ്റെടുക്കും. അല്ലെങ്കിൽ മറ്റു പാർട്ടികൾക്ക് പദവി നൽകും- അദ്ദേഹം വ്യക്തമാക്കി.

വിദ്വേഷം ഉണ്ടാക്കുകയും ജനങ്ങളെ വിഭജിക്കുകയുമാണ് ബിജെപി ചെയ്യുന്നതെന്ന് ഗുലാംനബി ആരോപിച്ചു. അതിനാൽ 2014നു ശേഷം ബിജെപി അധികാരത്തിലെത്താത്ത വിധം തറപറ്റിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. എംകെ സ്റ്റാലിൻ, തേജസ്വിയാദവ്, അരവിന്ദ് കെജ്രിവാൾ എന്നിവർ രാഹുലിന് പിന്തുണയുമായി രംഗത്തെത്തി.

കർണാടകയിൽ ജെഡി എസിന് മുഖ്യമന്ത്രി സ്ഥാനം നൽകിയ മാതൃക ദേശീയ തലത്തിൽ കോണ്‍ഗ്രസ് തുടരുമോ എന്ന ചർച്ചയാണ് ഗുലാം നബിയുടെ പ്രസ്‌താവനയോടെ സജീവമായത്. പ്രധാനമന്ത്രി പദം ലക്ഷ്യമിടുന്ന മായാവതി, മമതാ ബാനർജി, ശരദ് പവാർ തുടങ്ങിയ നേതാക്കളെ ബിജെപി വിരുദ്ധ ചേരിയിൽ അണിനിരത്താനുള്ള തന്ത്രമായാണ് കോണ്‍ഗ്രസ് നീക്കം വിലയിരുത്തപ്പെടുന്നത്.

അതേസമയം ഗുലാം നബി ആസാദ് പറഞ്ഞ വ്യക്തതയോടെ വിട്ടുവീഴ്ച രാഹുൽ ഗാന്ധി സ്ഥിരീകരിച്ചിട്ടില്ല. പ്രധാനമന്ത്രി ആകണോ എന്നു ജനങ്ങൾ തീരുമാനിക്കും എന്നാണ് ന്യൂസ് 18നോട് രാഹുലിന്റെ പ്രതികരണം.ഇക്കുറി സർക്കാർ രൂപീകരണത്തിൽ കാലതാമസം ഉണ്ടാകില്ലെന്ന് രാഹുൽ വ്യക്തമാക്കി.
First published: May 16, 2019, 2:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading