HOME » NEWS » India » CONGRESS HIGH COMMAND ANNOUNCES SCREENING COMMITTEE

നിയമസഭ തെരഞ്ഞെടുപ്പ്: സ്ക്രീനിങ് കമ്മിറ്റിയെ പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്; ചെയർമാൻ എച്ച് കെ പാട്ടീൽ

ദുഡ്ഢില്ല ശ്രീധർ ബാബു, പ്രണിതി ഷിൻഡെ എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങൾ.

News18 Malayalam | news18
Updated: March 2, 2021, 10:34 PM IST
നിയമസഭ തെരഞ്ഞെടുപ്പ്: സ്ക്രീനിങ് കമ്മിറ്റിയെ പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്; ചെയർമാൻ എച്ച് കെ   പാട്ടീൽ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: March 2, 2021, 10:34 PM IST
  • Share this:
ന്യൂഡൽഹി: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ക്രീനിംഗ് കമ്മിറ്റിയെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ആൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണ് ഇത് സംബന്ധിച്ച കുറിപ്പ് പുറത്തു വിട്ടത്. എച്ച് കെ പാട്ടിലാണ് കമ്മിറ്റിയുടെ അധ്യക്ഷൻ. ദുഡ്ഢില്ല ശ്രീധർ ബാബു, പ്രണിതി ഷിൻഡെ എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങൾ.

എക്സ് - ഒഫിഷ്യോ അംഗങ്ങളായി എ ഐ സി സി ജനറൽ സെക്രട്ടറി ഇൻ - ചാർജ് താരിഖ് അൻവർ, കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തെരഞ്ഞെടുപ്പ് മാനേജ്മെന്റ് ആൻഡ് സ്ട്രാടജി കമ്മിറ്റി ചെയർമാൻ ഉമ്മൻ ചാണ്ടി, കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറിമാർ എന്നിവരും കമ്മിറ്റിയിൽ ഉൾപ്പെടുന്നു.

Explained | സിറ്റി ബാങ്ക് അബദ്ധത്തില്‍ കൈമാറിയത് 6,554 കോടി രൂപയോളം‍; ബാങ്ക് ഇടപാടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് മേൽനോട്ട, തന്ത്ര രൂപീകരണ സമിതിയെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചിരുന്നു. ജനുവരി പകുതിയോടെ ആയിരുന്നു ഈ പ്രഖ്യാപനം. യു ഡി എഫ് കൺവീനർ എം എം ഹസനെ ഒഴിവാക്കിയിരുന്നു.

ഗോൾഡൻ റീൽ പുരസ്കാരത്തിന് രംഗനാഥ് രവിയും ജല്ലിക്കട്ടും; സൗണ്ട് എഡിറ്റിംഗ് വിഭാഗത്തിൽ നോമിനേഷൻ

തെരഞ്ഞെടുപ്പ് മേൽനോട്ട, തന്ത്ര രൂപീകരണ സമിതിയിൽ രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സി വേണുഗോപാൽ, താരിഖ് അൻവർ. കെ പി സി സി വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, കെ സുധാകരൻ, ശശി തരൂർ എം പി എന്നിവർ അംഗങ്ങളാണ്.
Published by: Joys Joy
First published: March 2, 2021, 10:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories