നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പഞ്ചാബ് കോൺഗ്രസിൽ വെടിനിർത്തൽ; നവജ്യോത് സിങ് സിദ്ദു പിസിസി അധ്യക്ഷനാകും

  പഞ്ചാബ് കോൺഗ്രസിൽ വെടിനിർത്തൽ; നവജ്യോത് സിങ് സിദ്ദു പിസിസി അധ്യക്ഷനാകും

  ഏകാധിപതിയെ പോലെ പെരുമാറുന്ന മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനു കീഴിൽ മുന്നോട്ട് പോകാനാകില്ലെന്നായിരുന്നു നവ ജോത് സിങ് സിദ്ദുവിന്റെ നിലപാട്

   Amarinder Singh

  Amarinder Singh

  • Share this:
  ചണ്ഡിഗഢ്: മാരത്തൺ ചർച്ചകൾക്കൊടുവിൽ പഞ്ചാബ് കോൺഗ്രസിനുള്ളിലെ തർക്കത്തിന് പരിഹാരമാകുന്നു. നവജ്യോത് സിങ് സിദ്ദുവിനെ പി സി സി അധ്യക്ഷനാക്കിയുള്ള ഹൈക്കമാൻഡ് പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. നാലു വർക്കിംഗ് പ്രസിഡന്റുമാരെയും നിയമിച്ചേക്കും. നിലവിലെ പി സി സി അധ്യക്ഷൻ സുനിൽ ജഖാർ , അനുകൂലിക്കുന്ന മന്ത്രിമാർ , എം എൽ എ മാർ തുടങ്ങിയവരുമായി സിദ്ദു കൂടിക്കാഴ്ച നടത്തി. ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം.

  അതേസമയം സിദ്ധുവിനെ അധ്യക്ഷനാക്കുന്നതിൽ കടുത്ത എതിർപ്പ് അറിയിച്ച മുഖ്യമന്ത്രി ക്യാപ്റ്റൻ അമരന്ദീർ സിംഗിനെ പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ് റാവത്ത് ചർച്ചകൾ നടത്തി അനുനയിപ്പിച്ചതായാണ് വിവരം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ നേരത്തെ ചർച്ച നടത്തിയിരുന്നു. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്നാണ് അമരീന്ദർ സിങ്ങിന്റെ പ്രതികരണം.

  സമുദായ സന്തുലിതാവസ്ഥ പാലിക്കുന്നതിനായാണ് നാല്  വർക്കിംഗ് പ്രസിഡണ്ടുമാരെ നിയമിക്കുന്നത്. ഏകാധിപതിയെ പോലെ പെരുമാറുന്ന മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനു കീഴിൽ മുന്നോട്ട് പോകാനാകില്ലെന്നായിരുന്നു നവ ജോത് സിങ് സിദ്ദു വിന്റെ നിലപാട്. എ എ പിയിലേക്ക് പോകുമെന്ന സൂചനയും  നൽകി. ഇതോടെ സിദ്ദുവിനെ പി. സി. സി അധ്യക്ഷസ്ഥാനം നൽകി പ്രശ്നം പരിഹരിക്കാനായിരുന്നു ഹൈക്കമാന്റ് തീരുമാനം. എന്നാൽ സിദ്ദുവിന് പി സി സി അധ്യക്ഷസ്ഥാനം നൽകുന്നത് സമുദായിക സന്തുലിതാവസ്ഥ ഇല്ലതാക്കുമെന്നായിരുന്നു അമരീന്ദറിന്റെ വാദം. സിദ്ദുവിന്റെ പ്രവർത്തന രീതി കോൺഗ്രസിന്റേതല്ല. പഴയകാല പാർട്ടി അംഗങ്ങളെ അതു ചൊടിപ്പിക്കും. ഇതുകാരണം കോൺഗ്രസ് വിഭജിക്കപ്പെടുമെന്ന് കാട്ടി  അമരീന്ദർ സിങ് സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു.

  അന്തിമതീരുമാനം ഹൈക്കമാന്റ് അറിയിച്ചിട്ടില്ലെങ്കിലും അധ്യക്ഷ സ്ഥാനം ഉറപ്പിച്ചതായാണ്  സിദ്ധുവിന്റെ അനുയായികളുടെ പ്രതികരണം.
  Published by:Anuraj GR
  First published:
  )}