ബംഗളൂരു: കർണാടക പ്രദേശ് കോൺഗ്രസ് പ്രസിഡന്റിനെയും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെയും വിമർശിച്ച കോൺഗ്രസ് മുതിർന്ന നേതാവ് റോഷൻ ബൈഗിന് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകി. കർണാടകയിൽ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തു വന്നതിന് പിന്നാലെയായിരുന്നു ബൈഗിന്റെ വിമർശനം.
also read: തെരഞ്ഞെടുപ്പ് തനിക്ക് ആത്മീയയാത്ര ആയിരുന്നു; ആരെയും തോൽപിക്കാനല്ല തെരഞ്ഞെടുപ്പ് നടത്തിയതെന്നും പ്രധാനമന്ത്രി
കെപിസിസി പ്രസിഡന്റ് ദിനേശ് ഗുണ്ടു റാവു പരാജയമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കോമാളിയാണെന്നുമായിരുന്നു ബൈഗിന്റെ വിമർശനം. കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ബൈഗ് വിമർശിച്ചു. ലിംഗായത്ത് വിഭാഗത്തിന് പ്രത്യേക മതം എന്ന പദവി നൽകിക്കൊണ്ട് സിദ്ധരാമയ്യ ഹിന്ദു സമൂഹത്തെ വിഭജിച്ചതായി ബൈഗ് ആരോപിച്ചു. സിദ്ധരാമയ്യയുടെ കാലത്ത് അദ്ദേഹം ഉൾപ്പെടുന്ന വൊക്കലിംഗ വിഭാഗം ഉയർന്ന നിലയിലെത്തിയതായും ബൈഗ് ആരോപിച്ചു.
ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ തന്നെ അധികാരത്തിലെത്തുമെന്നും അതിനാൽ നിലവിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടണമെന്നും അദ്ദേഹം മുസ്ലിംകളോട് ആവശ്യപ്പെട്ടു.
വേണുഗോപാൽ രാജിവയ്ക്കണം. അദ്ദേഹത്തെപ്പോലൊരു ജനറൽ സെക്രട്ടറി നമ്മുടെ സംസ്ഥാനത്ത് വന്നതിൽ എനിക്ക് ഖേദം തോന്നുന്നു. വേണുഗോപാൽ ഒരു കോമാളിയാണ്- ബൈഗ് പറഞ്ഞു.
കോമാളിയായ വേണുഗോപാലും സിദ്ധരാമയ്യയുടെ മോശം മനോഭാവവും പരാജയമായ പ്രസിഡന്റ് ദിനേശ് ഗുണ്ടു റാവുവുമാണ് കർണാടകയിലെ ഈ എക്സിറ്റ്പോൾ ഫലത്തിന്കാരണം- ബൈഗ് പറഞ്ഞു.
ബൈഗിന്റെ വിമർശനത്തോടെ പാർട്ടിക്കുള്ളിലെ തന്നെ പ്രശ്നങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കാരണംകാണിക്കൽ നോട്ടീസിന് മറുപടി നൽകുന്നതില് പരാജയപ്പെട്ടാൽ ബൈഗിനെതിരെ മറ്റ് അച്ചടക്ക നടപടി സ്വീകരിക്കു.
മൂന്ന് സീറ്റ് ചോദിച്ചപ്പോൾ മുസ്ലീം വിഭാഗത്തിന്കർണാടകയിൽ ഒരു സീറ്റ് മാത്രമാണ്നൽകിയത്. ഇതാണ് ബൈഗിന്റെ വിമർശനത്തിന് കാരണമെന്നാണ് സൂചന. അതേസമയം പാർട്ടി വിടുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ഒന്നു തീരുമാനിച്ചിട്ടില്ലെന്ന്അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.