നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ഇന്ന് സാധാരണ ദിനമല്ല; ഇന്ത്യൻ ഭരണഘടനയെ ബിജെപി കൊലപ്പെടുത്തിയ ദിവസം: പ്രതിഷേധവുമായി പ്രതിപക്ഷം

    ഇന്ന് സാധാരണ ദിനമല്ല; ഇന്ത്യൻ ഭരണഘടനയെ ബിജെപി കൊലപ്പെടുത്തിയ ദിവസം: പ്രതിഷേധവുമായി പ്രതിപക്ഷം

    'ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിനമായി ഇന്നത്തെ ദിവസം അടയാളപ്പെടും. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള തീരുമാനം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്

    ghulam-nabi-azad1

    ghulam-nabi-azad1

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര തീരുമാനത്തിനെതിരെ പ്രതിപക്ഷം. ഇന്ന് പതിനൊന്ന് മണിയോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് രാജ്യസഭയിൽ നിർണായക പ്രഖ്യാപനം അവതരിപ്പിച്ചത്. പ്രത്യേക അധികാരം ഉപയോഗപ്പെടുത്തി രാഷ്ട്രപതി ഒപ്പുവച്ച വിജ്ഞാപനം തന്നെ സഭയിൽ അവതരിപ്പിച്ചത് വൻ പ്രതിപക്ഷ പ്രതിഷേധത്തിനാണ് വഴിവച്ചത്. പ്രതിപക്ഷ ബഹളത്തിൽ രണ്ട് തവണ സഭാ നടപടികൾ തടസ്സപ്പെടുകയും ചെയ്തിരുന്നു.

      Also read-ജമ്മു കശ്മീര്‍ ഇനി സംസ്ഥാനമല്ല; രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചു

      മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് സഭയിൽ ശക്തമായി പ്രതിഷേധിച്ചത്. ' ഇതൊരു സാധാരണ ദിവസമല്ല.. ചരിത്രപരമായ ഒരു കാര്യമാണ് സംഭവിച്ചിരിക്കുന്നത്. ഈ നീക്കത്തെ ഞാൻ ശക്തമായി അപലപിക്കുകയാണ്.. ഇന്ത്യയുടെ ഭരണഘടനയിലാണ് നമ്മൾ ഉറച്ചു നിൽക്കുന്നത്. എന്നാൽ ഇന്ന് ബിജെപി ഭരണഘടനയെ കൊലചെയ്തിരിക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

      Also Read: കശ്മീര്‍ സസ്പെൻസിന് അവസാനം: സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി

      കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും രംഗത്തെത്തിയിരുന്നു. 'ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിനമായി ഇന്നത്തെ ദിവസം അടയാളപ്പെടും. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ ഏകപക്ഷീയ  തീരുമാനം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് മെഹബൂബ വ്യക്തമാക്കിയത്.



      Explainer: എന്തായിരുന്നു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370?

      കോണ്‍ഗ്രസും പിഡിപിയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ ബിഎസ്പിയും വൈഎസ്ആര്‍ കോണ്‍ഗ്രസും സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

      First published:
      )}