കന്യാകുമാരി: കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രക്ക് തുടക്കം. ഗാന്ധി സ്മൃതി മണ്ഡപത്തില്‍ വെച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനില്‍ നിന്നും പതാക രാഹുല്‍ ഗാന്ധി ഏറ്റുവാങ്ങി. ശ്രീ പെരുമ്പത്തൂരിലെ രാജിവ് ഗാന്ധി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് രാഹുല്‍ ഗാന്ധി കന്യാകുമാരിയിലെത്തിയത്.
നൂറ്റിയമ്പത് ദിവസം നീളുന്ന യാത്രക്കാണ് തുടക്കമായത്. ഇന്ത്യയെ ഒരുമിപ്പിക്കണമെന്നു ജനങ്ങള്‍ ഒന്നാകെ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ ഭാവി ഏകപക്ഷീയമായി നിര്‍ണയിക്കാമെന്ന് ഒരു വിഭാഗം കരുതുന്നുവെന്ന് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കം കുറിച്ച് സംസാരിച്ചു. മുന്‍പ് ഇന്ത്യയെ നിയന്ത്രിച്ചത് ഈസ്റ്റ് ഇന്ത്യ കമ്പനിയായിരുന്നു. ഇന്ന് ഇന്ത്യയെ മുഴുവന്‍ നിയന്ത്രിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
Today India is facing its worst economic crisis. A handful of large businesses control the entire country today. Earlier there was East India Company which controlled India and today there are 3-4 big companies which control the entire India: Congress MP Rahul Gandhi pic.twitter.com/PLhWm5GINC
— ANI (@ANI) September 7, 2022
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നവോഥാന നിമിഷമാണിതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. ആരോഗ്യപ്രശ്നങ്ങള്‍ കാരണം സോണിയാ ഗാന്ധി യാത്രയില്‍ പങ്കെടുക്കുന്നില്ല. 150 ദിവസം കൊണ്ട് 3570 കിലോമീറ്റര്‍ ദൂരം ഭാരത് ജോഡോ യാത്ര പിന്നിടും.
രാവിലെ 7 മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ 7.30 വരെയുമാണു രാഹുല്‍ ഗാന്ധിയും സംഘവും പദയാത്ര നടത്തുക. ദിവസം 25 കിലോമീറ്റര്‍ നടക്കും. 12 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലും യാത്ര എത്തും. 118 സ്ഥിരാംഗങ്ങള്‍ക്ക് പുറമേ ഓരോ സംസ്ഥാനത്തെയും 100-125 പ്രതിനിധികളും സമീപ സംസ്ഥാനത്തെ 100 പ്രതിനിധികളും പങ്കെടുക്കുന്ന വിധത്തിലാണ് ക്രമീകരണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Congress, Rahul gandhi