HOME » NEWS » India » CONGRESS LEADER AND EX UNION MINISTER BUTA SINGH DIES AT 86 SS

Buta Singh Passes Away | മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ബൂട്ടാ സിങ് അന്തരിച്ചു

ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വിശ്വസ്തനായിട്ടാണ് ബൂട്ടാ സിംഗ് അറിയപ്പെട്ടിരുന്നത്.

News18 Malayalam
Updated: January 2, 2021, 4:05 PM IST
Buta Singh Passes Away | മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ബൂട്ടാ സിങ് അന്തരിച്ചു
Buta Singh
  • Share this:
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബൂട്ടാ സിങ് അന്തരിച്ചു. 86 വയസ്സായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 5.30 ഓടെയായിരുന്നു മരണം. മകന്‍ അരവിന്ദര്‍ സിങ് ലൗലി സിദ്ദു ആണ് നിര്യാണ വാര്‍ത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്.

അകാലിദളില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ബൂട്ടാ സിംഗ് 1960ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. 1962-ല്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തു. കൃഷി, ഗ്രാമവികസനം എന്നീ വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വിശ്വസ്തനായിട്ടാണ് ബൂട്ടാ സിംഗ് അറിയപ്പെട്ടിരുന്നത്.

Also Read NCP നെടുകെ പിളരും; പുതിയ പാർട്ടിയുണ്ടാക്കി എ.കെ ശശീന്ദ്രൻ ഇടതിനൊപ്പം നിൽക്കും

1982 ല്‍ ഗിയാനി സെയില്‍ സിങ്ങിനൊപ്പം ഇന്ത്യന്‍ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള അന്തിമ പട്ടികയില്‍ അദ്ദേഹത്തിന്‍െറ പേര് ഉണ്ടായിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പരിചയസമ്പന്നനായ ഒരു ഭരണാധികാരിയും ദരിദ്രരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ക്ഷേമത്തിനായി ഫലപ്രദമായ ശബ്ദമായിരുന്നു ശ്രീ ബൂട്ടാ സിംഗ് ജി എന്ന് നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.


ബൂട്ടാ സിംഗ് ജിയുടെ മരണത്തോടെ രാജ്യത്തിന് വിശ്വസ്തനായ ഒരു നേതാവിനെയും പൊതുപ്രവര്‍ത്തകനെയും നഷ്ടമായെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
Published by: user_49
First published: January 2, 2021, 4:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories