• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'മരട് കേസ് മാത്രം വ്യത്യസ്തമായി കാണുന്നത് എന്ത്കൊണ്ട്?' ഫ്‌ളാറ്റ് പൊളിക്കണമെന്ന ഉത്തരവിനെതിരെ ജയറാം രമേഷ്

തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകളുടെ കാര്യത്തില്‍ പിഴ നല്‍കാനാണ് കോടതി നേരത്തെ വിധിച്ചിരുന്നതെന്ന് ജയറാം രമേഷ് ട്വീറ്റ് ചെയ്തു

news18-malayalam
Updated: September 12, 2019, 3:35 PM IST
'മരട് കേസ് മാത്രം വ്യത്യസ്തമായി കാണുന്നത് എന്ത്കൊണ്ട്?' ഫ്‌ളാറ്റ് പൊളിക്കണമെന്ന ഉത്തരവിനെതിരെ ജയറാം രമേഷ്
ജയറാം രമേഷ്
news18-malayalam
Updated: September 12, 2019, 3:35 PM IST
ന്യൂഡല്‍ഹി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു മാറ്റണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ ജയറാം രമേഷ്. തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകളുടെ കാര്യത്തില്‍ പിഴ നല്‍കാനാണ് കോടതി നേരത്തെ വിധിച്ചിരുന്നതെന്ന് ജയറാം രമേഷ് ട്വീറ്റ് ചെയ്തു. ഡി.എല്‍.എഫ്, മുംബൈ ആദര്‍ശ് ഹൗസിങ് കോംപ്ലക്സ് കേസുകൾ ചൂണ്ടിക്കാട്ടിയാണ് ജയറാം രമേശിന്റെ വിമർശനം.



തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് മരടിലെ ഫ്‌ളറ്റുകള്‍ പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാല്‍ ഇതേ നിയമലംഘനം ആരോപിക്കപ്പെട്ട ഡി.എല്‍.എഫ് കേസില്‍ പിഴ ചുമത്തി അത് ക്രമവല്‍ക്കരിച്ചു നല്‍കി. ആദര്‍ശ് ഹൗസിങ് കോംപ്ലക്സ് പൊളിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്തു. എന്തുകൊണ്ടാണ് ഈ കേസ് മാത്രം വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നത്- ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു.

Loading...

Also Read അവസാനവട്ട ശ്രമവുമായി മരട് ഫ്ലാറ്റുടമകൾ: പ്രധാനമന്ത്രിക്ക് ഹർജി നൽകാൻ നീക്കം

First published: September 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...