'ഗോമൂത്രം എന്റെ കാന്‍സര്‍ സുഖപ്പെടുത്തി'; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ്യസഭയിൽ
'ഗോമൂത്രം എന്റെ കാന്‍സര്‍ സുഖപ്പെടുത്തി'; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ്യസഭയിൽ
ഗോമൂത്ര ചികിത്സ വ്യാപിപ്പിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രാജ്യസഭയിൽ പറഞ്ഞു
News18 Malayalam
Last Updated :
Share this:
ന്യൂഡല്‍ഹി: ഗോമൂത്രിന്റെ ഗുണങ്ങളെപ്പറ്റി വാചാലനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്കര് ഫെര്‍ണാണ്ടസ്. ഗോമൂത്രം തന്റെ കാന്‍സര്‍ ഭേദപ്പെടുത്തിയെന്നും ഗോമൂത്ര ചികിത്സ വ്യാപിപ്പിക്കണമെന്നും ഓസ്കര് ഫെര്‍ണാണ്ടസ് രാജ്യസഭയിൽ വ്യക്തമാക്കി.
ഹോമിയോപ്പതിക്ക് ദേശീയ കമ്മീഷന് രൂപീകരണം, ഇന്ത്യന്‍ ചികിത്സാ സമ്പ്രദായം വികസനം എന്നീ ബില്ലുകളിന്മേല് നടന്ന ചര്‍ച്ചയിലായിരുന്നു മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഓസ്കര് ഫെര്‍ണാണ്ടസിന്റെ ഗോമൂത്രത്തെ പ്രശംസിച്ചുള്ള പ്രസംഗം നടത്തിയത്.
മീററ്റിലെ ആശ്രമം സന്ദര്‍ശിച്ചപ്പോഴാണ് ഗോമൂത്രം സേവിച്ചാല്‍ ക്യാന്‍സര്‍ ഭേദപ്പെടുമെന്ന് സന്ന്യാസി പറഞ്ഞത്. പിന്നീട് ഞാന്‍ അത് പാലിച്ചു. എന്റെ ക്യാന്‍സര്‍ ഭേദമാകുകയും ചെയ്തെന്ന് ഫെര്‍ണാണ്ടസ് പറഞ്ഞു. ഇന്ത്യന്‍ ചികിത്സാ രീതികളെയും അദ്ദേഹം പുകഴ്ത്തി. 'വജ്രാസന ആരംഭിച്ചതോടെ ഒരു ബുദ്ധിമുട്ടില്ലാതെ ആരുമായും ഗുസ്തി പിടിക്കാമെന്ന് അവസ്ഥ വന്നുവെന്നും അദ്ദേഹം പറഞ്ഞു. You may also like:കൊറോണ അവിടെ നിൽക്കട്ടെ; ഗോവയ്ക്ക് പോയാൽ കുഴപ്പമുണ്ടോന്ന് തിരഞ്ഞ് ഇന്ത്യക്കാർ [NEWS]കൊറോണയ്ക്ക് ആയുർവേദിക് പ്രതിവിധി; ബാബാ റാംദേവിൻറെ അവകാശ വാദത്തിനെതിരെ ഡോക്ടർമാർ [PHOTOS]COVID 19: കേരള മാതൃകയെ പ്രശംസിച്ച് വീണ്ടും സുപ്രീം കോടതി [PHOTOS]
മുന്‍ പ്രധാനമന്ത്രി വാജ്പേയിക്ക് കാല്‍മുട്ട് ശസ്ത്രക്രിയ വേണമെന്ന് നേരത്തെ ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍ സമ്മതിക്കുമായിരുന്നില്ല. അദ്ദേഹത്തോട് ശസ്ത്രക്രിയ ചെയ്യാതെ വജ്രാസനം ചെയ്യാന്‍ ഞാന്‍ ഉപദേശിക്കുമായിരുന്നുവെന്നും ഓസ്കര് ഫെര്‍ണാണ്ടസ് പറഞ്ഞു. ഗോമൂത്രം അസുഖങ്ങള്‍ ഭേദപ്പെടുത്തുമെന്ന് അവകാശപ്പെട്ട് നിരവധി ബിജെപി നേതാക്കള്‍ രംഗത്തെത്തിയപ്പോള്‍ ശക്തമായി എതിര്‍ത്തവരാണ് കോണ്‍ഗ്രസ് നേതാക്കള്‍.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.