നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • 'പ്രധാനമന്ത്രിയുടെ പുതുവര്‍ഷ സന്ദേശത്തില്‍ 'പുതിയത്' എന്താണ്?'; കേന്ദ്രസർക്കാരിനെ വിമർശിച്ച് ചിദംബരം

    'പ്രധാനമന്ത്രിയുടെ പുതുവര്‍ഷ സന്ദേശത്തില്‍ 'പുതിയത്' എന്താണ്?'; കേന്ദ്രസർക്കാരിനെ വിമർശിച്ച് ചിദംബരം

    സര്‍ക്കാറിന്റെ പക്കല്‍ പണമുണ്ട്. ഭക്ഷണമുണ്ട്. എന്നാല്‍ ഇതൊന്നും പുറത്തിറക്കാന്‍ അവര്‍ തയ്യാറല്ലെന്നും ചിദംബരം ട്വീറ്റ് ചെയ്തു

    Congress leader P Chidambaram

    Congress leader P Chidambaram

    • Share this:
      ന്യൂഡല്‍ഹി; പ്രധാനമന്ത്രിയുടെ സന്ദേശത്തിലെ ഉള്ളടക്കത്തിൽ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ലോക്ക്ഡൗണിനെ പിന്തുണക്കുന്നെന്ന് പറഞ്ഞ ചിദംബരം, ലോക്ക്ഡൗണിനപ്പുറം പ്രധാനമന്ത്രിയുടെ പുതുവര്‍ഷ സന്ദേശത്തില്‍ 'പുതിയത്' എന്താണെന്ന് ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.
      You may also like:മെയ് മൂന്നുവരെ ലോക്ക്ഡൗൺ നീട്ടി; അടുത്ത ഒരാഴ്ച കടുത്ത നിയന്ത്രണം: പ്രധാനമന്ത്രി നരേന്ദ്രമോദി [NEWS]'കമ്മ്യൂണിസ്റ്റ് ഇരുമ്പുമറകൾ ഇവിടെ വിലപ്പോവില്ല, അറിയാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കാനാവില്ല': VT ബൽറാം[NEWS]COVID 19| മരണസംഖ്യ ഉയരുന്നു; മോർച്ചറികൾ നിറഞ്ഞു: പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ വീടുകളിൽ സൂക്ഷിക്കേണ്ട ദുര്യോഗത്തിൽ ഇക്വഡോർ ജനത [NEWS]
      'ലോക്ക്ഡൗണിനപ്പുറം, പ്രധാനമന്ത്രിയുടെ പുതുവര്‍ഷ സന്ദേശത്തില്‍ 'പുതിയത്' എന്താണ്? രാജ്യത്തെ ദരിദ്രരുടെ ഉപജീവനമാര്‍ഗം - അവരുടെ നിലനില്‍പ്പ് - സര്‍ക്കാരിന്റെ മുന്‍ഗണനകളില്‍ ഉള്‍പ്പെടുന്നില്ല എന്നത് വ്യക്തമാണ്'- ചിദംബരം ട്വീറ്റ് ചെയ്തു.


      മുഖ്യമന്ത്രിമാരുടെ പണത്തിനുള്ള ആവശ്യത്തിന് പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. 2020 മാര്‍ച്ച്‌ 25 ന് അവതരിപ്പിച്ച പാക്കേജില്‍ ഒരു രൂപ പോലും ചേര്‍ത്തിട്ടില്ല. രഘുറാം രാജന്‍ മുതല്‍ ജീന്‍ ഡ്രെസെ വരെ പ്രഭാത് പട്‌നായിക് മുതല്‍ അഭിജിത് ബാനര്‍ജി വരെയുള്ളവരുടെ ഉപദേശം അവരുടെ ബധിര കര്‍ണങ്ങളിലാണ് പതിച്ചതെന്നും ചിദംബരം ട്വീറ്റില്‍ പറഞ്ഞു.


      അടിസ്ഥാനപരമായ ഭക്ഷണം പോലുമില്ലാതെയാണ് പാവപ്പെട്ടവരെ 21+19 ദിവസം സ്വയം പ്രതിരോധിക്കാന്‍ വിട്ടിരിക്കുന്നു. സര്‍ക്കാറിന്റെ പക്കല്‍ പണമുണ്ട്. ഭക്ഷണമുണ്ട്. എന്നാല്‍ ഇതൊന്നും പുറത്തിറക്കാന്‍ അവര്‍ തയ്യാറല്ല. കേഴൂ എന്റെ പ്രിയ രാജ്യമേ'- എന്ന് പറഞ്ഞുകൊണ്ടാണ് ചിദംബരം ട്വീറ്റ് അവസാനിപ്പിച്ചത്.

      Published by:user_49
      First published:
      )}