രാജ്യത്തിന്‍റെ പ്രതിരോധക്കിറ്റില്‍ പാത്രവും വിളക്കും ടോര്‍ച്ചും; കേന്ദ്രസർക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ആരോഗ്യ പ്രവര്‍ത്തകർക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കാത്തതിനെതിരെ വിമർശനവുമായി രാഹുല്‍ ഗാന്ധി

News18 Malayalam | news18india
Updated: April 6, 2020, 12:58 PM IST
രാജ്യത്തിന്‍റെ പ്രതിരോധക്കിറ്റില്‍ പാത്രവും വിളക്കും ടോര്‍ച്ചും; കേന്ദ്രസർക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
rahul gandhi
  • Share this:
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ കൊവിഡ് വൈറസ് ബാധയെ പിടിച്ചു കെട്ടാന്‍ പരിശ്രമിക്കുന്ന ആരോഗ്യ പ്രവര്‍ത്തകർക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കാത്തതിനെയാണ് രാഹുല്‍ ഗാന്ധി വിമർശിച്ചിരിക്കുന്നത്.

കോവിഡിനെ പോരാടുന്നവര്‍ക്ക് നന്ദി പറയുന്നതിന് ഒപ്പം അവര്‍ക്ക് ആവശ്യമുള്ള സുരക്ഷാ ഉപകരണങ്ങള്‍ ഉറപ്പു വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ആത്മാര്‍ത്ഥയോടെ സേവനങ്ങളില്‍ ഏര്‍പ്പെടുന്ന നിരവധി പേര്‍ സുരക്ഷാ ഉപകരണങ്ങളില്ലാതെ നിരന്തരം അപകടത്തെ നേരിട്ടു കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.

BEST PERFORMING STORIES:സംഗീത സംവിധായകൻ എം.കെ. അർജുനൻ അന്തരിച്ചു; ഓർമയാകുന്നത് മറക്കാനാവാത്ത ഗാനങ്ങളുടെ ശില്പി [NEWS]കാസർഗോഡ് മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയാകുന്നു; നിർമാണം പൂർത്തിയാകുന്നത് നാലുദിവസംകൊണ്ട് [PHOTO]വില 30000 കോടി രൂപ! സ്റ്റാച്യു ഓഫ് യൂണിറ്റി വിൽക്കുന്നുവെന്ന് ഓൺലൈൻ പരസ്യം; കേസെടുത്ത് പൊലീസ് [NEWS]
കൊറോണയുടെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോദി ആഹ്വനം ചെയ്ത പാത്രം കൊട്ടലിനേയും ദീപം തെളിയിക്കലിനേയും വിമര്‍ശിക്കുന്ന ഒരു ചിത്രവും രാഹുല്‍ ട്വിറ്ററില്‍ പങ്കുവെച്ചു. ലോകത്തെ മറ്റു രാജ്യങ്ങളില്‍ കൊവിഡ് പ്രതിരോധ കിറ്റില്‍ മാസ്‌ക്കും സാനിറ്റൈസറും ഗ്ലൗസുമൊക്കെയുള്ളപ്പോള്‍ ഇന്ത്യയില്‍ പാത്രവും വിളക്കും ടോർച്ചുമൊക്കെയാണെന്ന് കാണിക്കുന്ന ചിത്രമാണ് രാഹുല്‍ ഗാന്ധി പങ്കുവെച്ചത്.

First published: April 6, 2020, 12:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading