ഇന്റർഫേസ് /വാർത്ത /India / Karnataka Election Results 2023| 'വിദ്വേഷത്തിന്റെ കമ്പോളം പൂട്ടിച്ചു, കർണാടകയിൽ സ്നേഹത്തിന്റെ കട തുറന്നു'; രാഹുൽ ഗാന്ധി

Karnataka Election Results 2023| 'വിദ്വേഷത്തിന്റെ കമ്പോളം പൂട്ടിച്ചു, കർണാടകയിൽ സ്നേഹത്തിന്റെ കട തുറന്നു'; രാഹുൽ ഗാന്ധി

കോർപറേറ്റുകളും സാധാരണ ജനങ്ങളും തമ്മിലുള്ള മത്സരമായിരുന്നു കർണാടകയിൽ അരങ്ങേറിയത്. ജയം സാധാരണ ജനങ്ങൾക്കൊപ്പം നിന്നെന്ന് രാഹുൽ ഗാന്ധി

  • Share this:

ന്യൂഡൽഹി: കര്‍ണാടക തെരഞ്ഞെടുപ്പിലെ വിജയത്തിൽ കോൺഗ്രസ് പ്രവർത്തകരോട് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി. ദ്വേഷത്തിന്റെ കമ്പോളം പൂട്ടിച്ചു, കർണാടകയിൽ സ്നേഹത്തിന്റെ കട തുറന്നു. വിദ്വേഷം കൊണ്ടല്ല ഞങ്ങൾ ഈ യുദ്ധത്തിൽ പോരാടിയതെന്ന് രാഹുല്‍ പറയുന്നു.

കോർപറേറ്റുകളും സാധാരണ ജനങ്ങളും തമ്മിലുള്ള മത്സരമായിരുന്നു കർണാടകയിൽ അരങ്ങേറിയത്. ജയം സാധാരണ ജനങ്ങൾക്കൊപ്പം നിന്നു. എല്ലാ സംസ്ഥാനങ്ങളിലും ആവര്‍ത്തിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങളുടെ ആഗ്രഹം അനുസരിച്ച് പ്രവർത്തിക്കുന്ന സർക്കാർ കർണാടകയിൽ ഉണ്ടാകുമെന്നും രാഹുൽ പറഞ്ഞു.

Also Read-മാസ്സായി മല്ലികാർജുൻ ഖാർഗെ; അധ്യക്ഷ പദവിയിൽ എത്തിയശേഷം അടയാളപ്പെടുത്തുന്ന ആദ്യ വിജയം

സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റിൽ കേവലഭൂരിപക്ഷമായ 113 ഉം കടന്ന് 137 സീറ്റിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 65 സീറ്റിലേക്ക് താഴ്ന്നു. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിനും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. 22 സീറ്റിലാണ് ജെഡിഎസ് ലീഡ് ചെയ്യുന്നത്.

First published:

Tags: Congress, Karnataka Election, Karnataka Elections 2023, Rahul gandhi