• HOME
  • »
  • NEWS
  • »
  • india
  • »
  • Rajiv Tyagi Passes Away കോൺ​ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാ​ഗി അന്തരിച്ചു

Rajiv Tyagi Passes Away കോൺ​ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാ​ഗി അന്തരിച്ചു

Rajiv Tyagi Passes Away| മാധ്യമങ്ങളിൽ കോൺഗ്രസ് പാർട്ടിയുടെ മുഖമായിരുന്നു രാജീവ് ത്യാഗി

Rajiv Tyagi

Rajiv Tyagi

  • Share this:
    ദില്ലി: കോൺഗ്രസ്‌ ദേശിയ വക്താവ് രാജീവ്‌ ത്യാഗി അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ഗാസിയാബാദിലെ വീട്ടിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

    കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മരണ വാർത്ത പുറത്തുവന്നത്. 'രാജീവ് ത്യാഗിയുടെ വേർപാടിൽ അതീവ ദു:ഖം രേഖപ്പെടുത്തുന്നു.കരുത്തനായ പാർട്ടി പ്രവർത്തകനായ അദ്ദേഹം യഥാർഥ രാജ്യസ്നേഹി കൂടിയായിരുന്നു. ഈയവസരത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിലും കൂട്ടുകാരിലും ഞങ്ങളുടെ പ്രാർഥനയുണ്ടാകും', കോൺഗ്രസ് ട്വീറ്റ് ചെയ്തു.


    TRENDING Kamala Harris| ഇന്ത്യന്‍ വംശജ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി [NEWS]Covid 19 | സംസ്ഥാനത്ത് ഇന്ന് 1212 പേർക്ക് കോവിഡ്; 880 പേർ രോഗമുക്തി നേടി [NEWS] 'ഹിന്ദു കുടുംബങ്ങളുടെ സ്വത്തിൽ മകൾക്കും തുല്യാവകാശം: 2005 ന് മുൻപ് പിതാവ് മരിച്ചവർക്കും വിധി ബാധകം': സുപ്രീംകോടതി[NEWS]
    മാധ്യമങ്ങളിൽ കോൺഗ്രസ് പാർട്ടിയുടെ മുഖമായിരുന്നു രാജീവ് ത്യാഗി. ഇന്നു വൈകിട്ടും ത്യാഗി ചാനൽ ചർച്ചയിൽ പങ്കെടുത്തിരുന്നു. ചർച്ചക്ക് ശേഷം വീട്ടിലെത്തിയപ്പോഴാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും മരിക്കുന്നതും. ഉത്തർ പ്രദേശ് കോൺഗ്രസ്‌ മാധ്യമ വിഭാഗത്തിന്റെ ചുമതല വഹിച്ചിട്ടുണ്ട്.
    Published by:user_49
    First published: