ലോക്ക്ഡൗണ്‍ നീട്ടിയതിന് പിന്തുണ പക്ഷെ ആശ്വാസ പാക്കേജ് എവിടെ: ശശി തരൂര്‍

ലോക്ക് ഡൗണ്‍ നീട്ടിയതിനോട് യോജിക്കുന്നുവെന്നും എന്നാൽ സാധാരണക്കാർക്കുള്ള പാക്കേജ് കൂടെ പ്രഖ്യാപിക്കണമായിരുന്നുവെന്നും തരൂർ

News18 Malayalam | news18india
Updated: April 14, 2020, 2:45 PM IST
ലോക്ക്ഡൗണ്‍ നീട്ടിയതിന് പിന്തുണ പക്ഷെ ആശ്വാസ പാക്കേജ് എവിടെ: ശശി തരൂര്‍
Modi, Tharoor
  • Share this:
തിരുവനന്തപുരം: ആശ്വാസ പാക്കേജുകൾ പ്രഖ്യാപിക്കാതെ ലോക്ക് ഡൗണ്‍ നീട്ടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂർ. ലോക്ക് ഡൗണ്‍ നീട്ടിയ നടപടിയോട് യോജിക്കുന്നുവെന്നും എന്നാൽ സാധാരണക്കാർക്കുള്ള പാക്കേജ് കൂടെ പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്നും തരൂർ പറഞ്ഞു.

ലോക്ക്ഡൗൺ നീട്ടിയ പ്രഖ്യാപനത്തോട് യോജിക്കുന്നു. ഇതുവരെയുണ്ടായ മെച്ചവും മറക്കാൻ കഴിയില്ല. എന്നാല്‍ സാധാരണക്കാർക്ക് വേണ്ട ആശ്വാസ പാക്കേജ് കൂടി പ്രധാനമന്ത്രി പ്രഖ്യാപിക്കണമായിരുന്നു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജന്‍ധന്‍ അക്കൗണ്ട്, ജിഎസ്ടിയുടെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള വിഹിതം എന്നിവകൂടി നല്‍കണമെന്നും ശശി തരൂര്‍ ട്വിറ്ററിൽ കുറിച്ചു.

You may also like:മെയ് മൂന്നുവരെ ലോക്ക്ഡൗൺ നീട്ടി; അടുത്ത ഒരാഴ്ച കടുത്ത നിയന്ത്രണം: പ്രധാനമന്ത്രി നരേന്ദ്രമോദി [NEWS]'കമ്മ്യൂണിസ്റ്റ് ഇരുമ്പുമറകൾ ഇവിടെ വിലപ്പോവില്ല, അറിയാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കാനാവില്ല': VT ബൽറാം[NEWS]COVID 19| മരണസംഖ്യ ഉയരുന്നു; മോർച്ചറികൾ നിറഞ്ഞു: പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ വീടുകളിൽ സൂക്ഷിക്കേണ്ട ദുര്യോഗത്തിൽ ഇക്വഡോർ ജനത [NEWS]
പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങളെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി ചിദംബരവും രംഗത്ത് വന്നിരുന്നു. ലോക്ക്ഡൗണിനെ പിന്തുണക്കുന്നെന്ന് പറഞ്ഞ ചിദംബരം, ലോക്ക്ഡൗണിനപ്പുറം പ്രധാനമന്ത്രിയുടെ പുതുവര്‍ഷ സന്ദേശത്തില്‍ 'പുതിയത്' എന്താണെന്ന് ചോദിച്ചു.

First published: April 14, 2020, 2:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading