• HOME
  • »
  • NEWS
  • »
  • india
  • »
  • SDPI, Popular Front സംഘടനകളെ നിരോധിക്കണമെന്ന് കോൺഗ്രസ്; കർണാടക മുഖ്യമന്ത്രിക്ക് നിവേദനം നൽകി

SDPI, Popular Front സംഘടനകളെ നിരോധിക്കണമെന്ന് കോൺഗ്രസ്; കർണാടക മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ഹിജാബ്, ഹലാൽ പ്രതിഷേധങ്ങൾക്ക് പിന്നിൽ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് സംഘടനകളെന്നും എം എൽ എമാരുടെ നിവേദനത്തിൽ ആരോപിക്കുന്നു.

  • Share this:
    ബെംഗളൂരു: എസ്ഡിപിഐ (SDPI), പോപ്പുലർ ഫ്രണ്ട് (Popular Front) സംഘടനകളെ നിരോധിക്കണമെന്ന് കോൺഗ്രസ് കർണാടക (Karnataka Congress) ഘടകം. ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസിലെ മുസ്ലിം എം എൽ എമാരും എം എൽ സി മാരും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് (Basavaraj Bommai) നിവേദനം നൽകി.

    ഹിജാബ് (Hijab), ഹലാൽ (Halal)പ്രതിഷേധങ്ങൾക്ക് പിന്നിൽ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് സംഘടനകളെന്നും എം എൽ എമാരുടെ നിവേദനത്തിൽ ആരോപിക്കുന്നു. അതിനാൽ ഈ രണ്ട് സംഘടനകളെയും നിരോധിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.

    സംസ്ഥാനത്ത് ഹിജാബിന്റെ പേരിലുള്ള സംഘർഷങ്ങൾക്ക് പിന്നിൽ എസ്ഡിപിഐ പിന്തുണക്കുന്ന ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയാണെന്ന് നേരത്തെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് ആരോപിച്ചിരുന്നു.

    English Summary: Congress Muslim Members of Legislative Assembly (MLA) and Members of Legislative Council (MLC) met Karnataka Chief Minister Basavaraj Bommai on Friday and submitted a memorandum to ban the Social Democratic Party of India (SDPI) and Popular Front of India (PFI).The leaders alleged that “the SDPI and PFI are responsible for creating unrest in Karnataka over many issues like hijab, halal among several others.”

    കർണാടക തെരഞ്ഞെടുപ്പിനായി ഒരുക്കങ്ങൾ ആരംഭിച്ച് കോൺഗ്രസ്

    2023 മധ്യത്തിൽ നടക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കണ്ണെറിഞ്ഞ് കോൺഗ്രസ്. ഏതുവിധേനയും സംസ്ഥാനം തിരിച്ചുപിടിക്കാനുള്ള നീക്കങ്ങളാണ് കോൺഗ്രസ് നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നത്. ഹിജാബ് അടക്കമുള്ള സാമുദായിക ധ്രുവീകരണ സ്വഭാവമുള്ള വിവാദങ്ങൾ സംസ്ഥാനത്ത് ബിജെപിക്ക് ഗുണകരമാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് കോൺഗ്രസിന്റെ മുന്നൊരുക്കം.

    സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി അടുത്തയാഴ്ച കർണാടകയിലെത്തും. പാർട്ടിയുടെ ഡിജിറ്റൽ അംഗത്വ ക്യാമ്പയിൻ, ലിംഗായത്ത് മഠത്തിലെ (സിദ്ധഗംഗ മഠം) മുഖ്യസന്യാസിയുമായുള്ള കൂടിക്കാഴ്ച എന്നിവയാണ് സന്ദർശനത്തിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

    പാർട്ടി മുൻ വക്താവ് രൺദീപ് സിങ് സുർജേവാലയ്ക്കാണ് സംസ്ഥാനത്തിന്റെ ചുമതല. കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുടെ നേതൃത്വത്തിന് കീഴിലാണ് സംഘടനാ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്. ഏതു സമയത്തും പാർട്ടി തെരഞ്ഞെടുപ്പിന് സജ്ജമാണെന്ന് കഴിഞ്ഞ ദിവസം ഡി കെ ശിവകുമാർ വ്യക്തമാക്കിയിരുന്നു.

    കർണാടകയ്‌ക്കൊപ്പം അടുത്ത വർഷം മധ്യത്തിൽ ഗുജറാത്തിലും ഹിമാചൽ പ്രദേശിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അടുത്തിടെ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് കോൺഗ്രസിന് ഏൽക്കേണ്ടി വന്നിരുന്നത്.
    Published by:Rajesh V
    First published: