കെ.പി. അഭിലാഷ്
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിസന്ധിയില്‍ നിന്ന് കരകയറാതെ കോണ്‍ഗ്രസ്. സംസ്ഥാനങ്ങളിലെ പുന:സംഘടന ഉടന്‍ നടപ്പാക്കാനാണ് പാര്‍ട്ടി ലക്ഷ്യമെങ്കിലും രാഹുല്‍ രാജി നിലപാടില്‍ ഉറച്ചു നില്ക്കുന്നതും, നേതൃത്വ നിരയില്‍ തുടരുന്ന രാജിയുമാണ് കോണ്‍ഗ്രസിന്റെ പ്രതിസന്ധി
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളുമായി രാഹുല്‍ ഗാന്ധി ഇന്നലെ കൂടികാഴ്ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചക്ക് തൊട്ടു പിന്നാലെ ഡല്‍ഹിയിലെ 280 ബ്ലോക്ക് കമ്മിറ്റികള്‍ പി.സി.സി അധ്യക്ഷ ഷീല ദീക്ഷിത് പിരിച്ചുവിട്ടു. കര്‍ണാടക കോണ്‍ഗ്രസ് കമ്മറ്റിയും ഉത്തര്‍പ്രദേശിലെ ജില്ലാ കമ്മറ്റികളും എഐസിസി നേരത്തെ പിരിച്ചു വിട്ടിരുന്നു.
Also Read: പ്രശ്നമായത് 'സിറിയയോ കാത്തലിക്കോ'? കാത്തലിക് സിറിയൻ ബാങ്ക് പുതിയ പേരിൽ
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഈ സംസ്ഥാനങ്ങളിലെ പുന:സഘടനയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. എന്നാല്‍ രാഹുല്‍ ഗാന്ധി രാജി നിലപാടില്‍ ഉറച്ച് നില്ക്കുന്നതിനാല് പുനഃസംഘടന കാര്യക്ഷമമാകുമോയെന്നാണ് നേതാക്കളുടെ ആശങ്ക. അതിനിടെ, പാര്‍ട്ടികത്തെ കൂട്ടരാജി തുടരുകയാണ്.
വിദേശ കാര്യ വിഭാഗം സെക്രട്ടറി വിരേന്ദര്‍ വശിഷ്ട്, നിയമകാര്യ വിഭാഗം തലവന്‍ വിവേക് തന്‍ക, ഹരിയാന മഹിളകോണ്ഗ്രസ് അധ്യക്ഷ സുമിത്ര ചൗഹാന്, എഐസിസി സെക്രട്ടറിമാരായ വീരേന്ദര്‍ റാത്തോര്‍, അനില്‍ ചൗധരി, രാജേഷ് ധര്മാണി, ഡല്‍ഹി, തെലങ്കാന വര്‍ക്കിങ് പ്രസിഡണ്ടുമാര്‍ തുടങ്ങിയവരാണ് രാജിവെച്ചത്. നിലവിലെ പ്രതിസന്ധി നിയമസഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് നേതാക്കള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.