കാലുമാറ്റക്കാരെ ജനം കൈവിട്ടിരിക്കുകയാണെന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
gujarath congress workers
Last Updated :
Share this:
അഹമ്മദാബാദ്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലെ ആറ് സീറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോൺഗ്രസും ബിജെപിയും. ഇരു പാര്‍ട്ടികളും മൂന്നു വീതം സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ അൽപേഷ് താക്കൂർ മത്സരിച്ച രാധൻപൂരിലും കോൺഗ്രസ് വിജയിച്ചു. രാധൻപൂരിനെ കൂടാതെ ബയദ്, തരദ് എന്നീ സീറ്റുകളിലാണ് കോൺഗ്രസ് വിജയിച്ചത്.
അമരൈവതി, ലുനവദ, ഖെരേലു എന്നിവിടങ്ങളിലാണ് ബിജെപി വിജയിച്ചിരിക്കുന്നത്. കാലുമാറ്റക്കാരെ ജനം കൈവിട്ടിരിക്കുകയാണെന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. അൽപേഷിനൊപ്പം കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ധവൽ സിംഗ് സാലയും പരാജയപ്പെട്ടു.
തുടക്കം മുതൽ തന്നെ അൽപേഷ് താക്കൂർ പിന്നിലായിരുന്നു. കോൺഗ്രസ് സ്ഥാനാര്‍ഥി രഘു ദേശായിയാണ് മുന്നിട്ട് നിൽക്കുന്നത്. അതേസമയം തന്റെ പരാജയത്തിന് കാരണം ജാതി രാഷ്ട്രീയമാണെന്ന് അൽപേഷ് താക്കൂർ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.