നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Bihar Grand Alliance | ബീഹാറിലെ മഹാസഖ്യം ഉപേക്ഷിച്ചുവെന്ന് കോണ്‍ഗ്രസ്; കാരണം കോണ്‍ഗ്രസ് നേതാക്കളെന്ന് ആര്‍ജെഡി

  Bihar Grand Alliance | ബീഹാറിലെ മഹാസഖ്യം ഉപേക്ഷിച്ചുവെന്ന് കോണ്‍ഗ്രസ്; കാരണം കോണ്‍ഗ്രസ് നേതാക്കളെന്ന് ആര്‍ജെഡി

  ബീഹാറിലെ ഉപതെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ മഹാസഖ്യത്തില്‍ നിന്ന് പാര്‍ട്ടി പിന്മാറുകയാണെന്ന് കേണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം അറിയിച്ചു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ബീഹാറിലെ ഉപതെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ മഹാസഖ്യത്തില്‍ നിന്ന് പാര്‍ട്ടി പിന്മാറുകയാണെന്ന് കേണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം അറിയിച്ചു. കോണ്‍ഗ്രസും ആര്‍ജെഡിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍, രാഷ്ട്രീയ ജനതാദള്‍ നയിക്കുന്ന സംസ്ഥാനത്തെ മഹാസഖ്യത്തില്‍ നിന്ന് പാര്‍ട്ടി വിട്ടുവെന്നും, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള 40 സീറ്റുകളില്‍ തനിച്ച് മത്സരിക്കുമെന്നും, സ്ഥാനാര്‍ത്ഥികളെ തേടുകയാണെന്നും ബീഹാറിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ഭക്ത ചരണ്‍ ദാസ് വെള്ളിയാഴ്ച പറഞ്ഞു.

   ''ഞങ്ങള്‍ ബീഹാറിലെ മഹാസഖ്യത്തിൽ ഇല്ല. കുശേശ്വരസ്ഥാന്‍ സീറ്റ് ആര്‍ജെഡി തട്ടിയെടുത്തതിന് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇത്തരമൊരു കൂട്ടുകെട്ട് കൊണ്ട് എന്ത് പ്രയോജനം? രണ്ട് പാര്‍ട്ടികളുടെയും നയങ്ങൾ സമന്വയിക്കുന്നില്ല,'' ഭക്ത ചരണ്‍ ദാസ് വെള്ളിയാഴ്ച പട്നയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

   2024ല്‍ ബിഹാറിലെ 40 ലോക്സഭാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും ദാസ് കൂട്ടിച്ചേര്‍ത്തു. സഖ്യം തുടരാന്‍ ആര്‍ജെഡി തങ്ങളെ സമീപിച്ചാല്‍ കോണ്‍ഗ്രസ് നിലപാട് പുനഃപരിശോധിക്കുമോ എന്ന ചോദ്യത്തിന്, ഹൈക്കമാന്‍ഡ് ഇക്കാര്യം തീരുമാനിക്കുമെന്ന് ദാസ് വ്യക്തമാക്കി. മൃത്യുഞ്ജയ് തിവാരിയെപ്പോലുള്ള ആര്‍ജെഡി നേതാക്കള്‍ തങ്ങളുടെ പാര്‍ട്ടി എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സൂചിപ്പിച്ചതിന് പിന്നാലെയാണ് ദാസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.   ജന്‍ അധികാര്‍ പാര്‍ട്ടി (ജെഎപി) നേതാവ് രാജേഷ് രഞ്ജന്‍ എന്ന പപ്പു യാദവിനെ നേരിട്ട് കണ്ട ദാസ്, ജെഎപിയുടെ പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. പിന്നാലെ, ജന്‍ അധികാര്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ പപ്പു യാദവ്, ഒക്ടോബര്‍ 30ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ തങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് പത്രസമ്മേളനത്തില്‍ അറിയിച്ചു. ബിഹാറിലെ കോണ്‍ഗ്രസ് സംസ്ഥാനത്തെ രക്ഷിക്കാനുള്ള പോരാട്ടവും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങളുമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ഇക്കാരണത്താല്‍, ബിഹാറിനെ രക്ഷിക്കാന്‍, വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു,'' എന്നാണ് പപ്പു യാദവ് പറഞ്ഞത്.

   കുശേശ്വരസ്ഥാന്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ മഹാസഖ്യത്തില്‍ അഭിപ്രായവ്യത്യാസം ഉയര്‍ന്നു. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് പങ്കിടല്‍ കരാറിന്റെ ഭാഗമായി കോണ്‍ഗ്രസിന് ഈ സീറ്റ് നല്‍കുകയും അവര്‍ പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ കുശേശ്വരസ്ഥാന്‍, താരാപൂര്‍ എന്നീ രണ്ട് സീറ്റുകളില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് ആര്‍ജെഡി തീരുമാനിച്ചത്. ഇതില്‍ പ്രകോപിതരായ കോണ്‍ഗ്രസും ഈ രണ്ട് സീറ്റുകളിലും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ബിഹാറിലെ മഹാസഖ്യത്തിന്റെ ഭാഗമായ ഇടതുപാര്‍ട്ടികള്‍ കുശേശ്വര്‍സ്താന്‍, താരാപൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആര്‍ജെഡി സ്ഥാനാർത്ഥികളെ പിന്തുണയ്ക്കും.

   ''ഞങ്ങള്‍ ആത്മാഭിമാനത്തിനായി പോരാടുകയാണ്, മറ്റുള്ളവരുടെ ആജ്ഞാപനത്തില്‍ പ്രവര്‍ത്തിക്കുന്നത് തുടരാനാകില്ല,'' ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് ആനന്ദ് മദ്ഹബ് പറഞ്ഞു.

   കോണ്‍ഗ്രസിന്റെ നടപടിയ്‌ക്കെതിരെ ആര്‍ജെഡി ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ''ഞങ്ങള്‍ സഖ്യ ധര്‍മ്മം പിന്തുടര്‍ന്നവരാണെന്നും സഖ്യ പങ്കാളികള്‍ക്കായി ലാലു പ്രസാദ് എങ്ങനെയാണ് പദവികള്‍ ബലിയര്‍പ്പിച്ചതെന്നും മുഴുവന്‍ ബിഹാറിനും അറിയാം,'' ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ ജഗദാനന്ദ് സിംഗ് പറഞ്ഞു. ഈ അവസ്ഥയ്ക്ക് കാരണം കോണ്‍ഗ്രസ് നേതാക്കളാണെന്ന് ആര്‍ജെഡി പാര്‍ട്ടി വക്താവ് മൃത്യുഞ്ജയ് തിവാരിയും കുറ്റപ്പെടുത്തി. ബിഹാറിലെ അടിസ്ഥാന യാഥാര്‍ത്ഥ്യം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയില്ല. ദാസിനെ പോലുള്ള നേതാക്കള്‍ മൂലമാണ് കോണ്‍ഗ്രസ് ഇത്രയും ദയനീയമായ അവസ്ഥയിലെത്തിയത്, തിവാരി പറഞ്ഞു.

   ഭരണകക്ഷിയായ ബി.ജെ.പി. കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കുകയും കോൺഗ്രസിന്റ് തീരുമാനത്തെ 'ഒരു ക്ഷണിക ഭീഷണി' എന്ന് വിളിക്കുകയും ചെയ്തു.
   Published by:user_57
   First published:
   )}