• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ ചൊവ്വാഴ്ച കോണ്‍ഗ്രസ് നേതൃയോഗം

പുതിയ അധ്യക്ഷനെ കണ്ടെത്തുന്നത് വൈകുന്നതില്‍ ശശി തരൂർ ഉൾപ്പെടെയുള്ള നേതാക്കള്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് യോഗം ചേരുന്നത്.

news18
Updated: July 29, 2019, 10:10 PM IST
പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ ചൊവ്വാഴ്ച കോണ്‍ഗ്രസ് നേതൃയോഗം
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: July 29, 2019, 10:10 PM IST IST
  • Share this:
ന്യൂഡല്‍ഹി: പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരുടേയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടേയും യോഗം ചൊവ്വാഴ്ച ചേരും. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നത് വൈകുന്നതില്‍ നേതാക്കള്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് യോഗം ചേരുന്നത്. അതേസമയം അധ്യക്ഷൻ ആരായാലും രാഹുല്‍ഗാന്ധിയെ തന്നെയാകും നേതാവായി കാണുകയെന്ന സന്ദേശമാണ് ഒരു വിഭാഗം നേതാക്കള്‍ നല്‍കുന്നത്.

രാഹുല്‍ ഗാന്ധി രാജി പ്രഖ്യാപിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും അധ്യക്ഷനെ കണ്ടെത്താനാകാത്തത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നതായി ശശി തരൂര്‍ എം.പി പരസ്യമായി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തി. ഈ സാഹചര്യത്തിലാണ്
പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കം തുടങ്ങിയത്. വൈകീട്ട് ആറ് മണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. ആഗസറ്റ് ആദ്യ വാരം ചേരുന്ന പ്രവര്‍ത്തകസമിതി യോഗത്തിലാകും പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. വര്‍ക്കിംഗ് പ്രസിഡന്റിനെ തെരഞ്ഞെടുത്ത് താല്‍ക്കാലിക പരിഹാരത്തിന് ശ്രമം നടക്കുന്നതായും സൂചനയുണ്ട്.

Also Read കോൺഗ്രസ് നേതൃത്വത്തിലെ അവ്യക്തത പാർട്ടിയെ ബാധിച്ചു തുടങ്ങിയെന്ന് തരൂർ

പ്രവര്‍ത്തകസമിതി യോഗത്തില്‍ പങ്കെടുക്കുമെങ്കിലും രാഹുല്‍ ഗാന്ധി ചര്‍ച്ചകളില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് സാധ്യത. അധ്യക്ഷനായി ആരെ തെരഞ്ഞെടുത്താലും കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍ ഗാന്ധി കുടുംബത്തിന്റെ കൈകളില്‍ തന്നെയാകുമെന്നാണ് നേതാക്കളുടെ പ്രതികരണങ്ങളില്‍ വ്യക്തമാകുന്നത്. പ്രിയങ്ക ഗാന്ധി അധ്യക്ഷയാകണമെന്നും സോണിയ ഗാന്ധി ചുമതല ഏറ്റെടുക്കണമെന്നും ആവശ്യപ്പെടുന്ന നേതാക്കളുമുണ്ട്. എന്നാല്‍ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ആരെങ്കിലും മതിയെന്ന നിലപാട് രാഹുല്‍ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.

First published: July 29, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...