• HOME
  • »
  • NEWS
  • »
  • india
  • »
  • CONGRESS MINISTERS QUIT TO MAKE WAY FOR REBELS AFTER ANOTHER MLA RESIGNS OFFERS SUPPORT TO

'കർ'നാടകം': എല്ലാ കോൺഗ്രസ് മന്ത്രിമാരും രാജിവെച്ചു, കുമാരസ്വാമി രാജിവെയ്ക്കണമെന്ന് BJP

കർണാടകയിൽ കോൺഗ്രസ് അവസാനവട്ട ശ്രമങ്ങൾ തുടരുകയാണ്. ജനാധിപത്യത്തിൽ എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയില്ലെന്ന് കർണാടകയുടെ ചുമതലയുള്ള കെ സി വേണുഗോപാൽ പറഞ്ഞു

കർണാടക എം എൽ എമാർ

കർണാടക എം എൽ എമാർ

  • News18
  • Last Updated :
  • Share this:
    ബംഗളൂരു: കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. എല്ലാ കോൺഗ്രസ് മന്ത്രിമാരും സർക്കാരിൽ നിന്ന് രാജിവെച്ചു. അതേസമയം, പിന്തുണ നഷ്ടമായ സാഹചര്യത്തിൽ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രാജി വെക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. കോൺഗ്രസ് മന്ത്രിമാർ പാർട്ടി സംസ്ഥാന അധ്യക്ഷനും രാജി സമർപ്പിച്ചു. സ്വതന്ത്ര എം എൽ എ എച്ച് നാഗേഷും ഇന്ന രാജിവെച്ചു. ഒരുമാസം മുമ്പാണ് നാഗേഷിനെ മന്ത്രിസഭയിൽ ചേർത്തത്. ഗവർണർക്ക് നൽകിയ രാജിക്കത്തിൽ ബി ജെ പിക്ക് പിന്തുണ നൽകുമെന്നും വ്യക്തമാക്കുന്നു.

    കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വിമത കോൺഗ്രസ് എം എൽ എ ആയ രാമലിംഗ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ബി ജെ പിക്ക് ഒരു ബന്ധവുമില്ലെന്ന് രാജ് നാഥ് സിംഗ് പറഞ്ഞു. എല്ലാ കോൺഗ്രസ് മന്ത്രിമാരും രാജിക്കത്ത് നൽകി. രാജി വെക്കാൻ മന്ത്രിമാർക്കോ എം എൽ എമാർക്കോ ബി ജെ പി യാതൊരുവിധ പ്രേരണയും നൽകിയിട്ടില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. രാഹുൽ ഗാന്ധിയാണ് പാർട്ടിയിൽ രാജി വെക്കുന്നത് ആരംഭിച്ചതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

    കർ'നാടകം': BJPയെ പിന്തുണയ്ക്കാൻ തയ്യാർ, സ്വതന്ത്ര MLA നാഗേഷ് രാജിവെച്ചു

    അതേസമയം, കർണാടകയിൽ കോൺഗ്രസ് അവസാനവട്ട ശ്രമങ്ങൾ തുടരുകയാണ്. ജനാധിപത്യത്തിൽ എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയില്ലെന്ന് കർണാടകയുടെ ചുമതലയുള്ള കെ സി വേണുഗോപാൽ പറഞ്ഞു. ഇന്നലെയും ഇന്നുമായി വിശദമായ ചർച്ചകൾ നടക്കുകയാണ്. എല്ലാ മന്ത്രിമാരുമായും ഇന്ന് കൂടിക്കാഴ്ച നടത്തി. മന്ത്രിമാർ സ്വയമാണ് രാജി വെച്ചതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

    First published:
    )}