• HOME
  • »
  • NEWS
  • »
  • india
  • »
  • മുഖ്യമന്ത്രി വാഗ്ദാനങ്ങൾ പാലിക്കുന്നില്ല: സ്വന്തം സർക്കാരിനെതിരെ ധർണയുമായി കോൺഗ്രസ് എംഎൽഎ

മുഖ്യമന്ത്രി വാഗ്ദാനങ്ങൾ പാലിക്കുന്നില്ല: സ്വന്തം സർക്കാരിനെതിരെ ധർണയുമായി കോൺഗ്രസ് എംഎൽഎ

പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ സംസ്ഥാന സർക്കാർ പാലിക്കുന്നില്ലെന്ന് ഗോയൽ ആരോപിച്ചു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
    ഭോപ്പാൽ: സ്വന്തം സർക്കാരിനെതിരെയുള്ള ധർണയിൽ പങ്കെടുത്ത് മധ്യപ്രദേശിലെ കോൺഗ്രസ് എം എൽ എ മുന്നലാൽ ഗോയൽ. മുഖ്യമന്ത്രി വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് മധ്യപ്രദേശ് നിയമസഭയുടെ പ്രധാന ഗേറ്റിനു സമീപം ധർണയിൽ പങ്കെടുത്തത്. മുൻ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അടുത്ത അനുയായിയായാണ് ഗോയൽ അറിയപ്പെടുന്നത്.

    ഉച്ചയ്ക്ക് മുമ്പായി തന്‍റെ അനുയായികൾക്കൊപ്പം നിയമസഭാ കവാടത്തിനു സമീപമെത്തിയ അദ്ദേഹം ബാരിക്കേഡുകൾ മറികടന്ന് നിയമസഭാ ക്യാംപസിനുള്ളിലെ ഗാന്ധി പ്രതിമയ്ക്ക് സമീപമെത്തി ധർണ ആരംഭിക്കുകയായിരുന്നു. പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ സംസ്ഥാന സർക്കാർ പാലിക്കുന്നില്ലെന്ന് ഗോയൽ ആരോപിച്ചു.

    പൗരത്വ നിയമഭേദഗതി: സർക്കാർ വിശദീകരണം തേടി ഗവർണർ, വിശദീകരണം തേടിയത് ചീഫ് സെക്രട്ടറിയോട്

    അതേസമയം, മുഖ്യമന്ത്രിയോടോ മറ്റേതെങ്കിലും മന്ത്രിമാരോടോ തനിക്ക് ദേഷ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷേ, ജനങ്ങൾക്ക് നൽകിയ വാഗ്ദാനം കോൺഗ്രസ് പാലിക്കണമെന്ന് ഞാൻ ആഗ്രഹിക്കുകയാണ്. അല്ലാത്ത പക്ഷം സ്വന്തം മണ്ഡലത്തിൽ തനിക്ക് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

    അതേസമയം, സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് ഗോപാൽ ഭാർഗവ രംഗത്തെത്തി. ബധിരവും മൂകവുമായ കോൺഗ്രസ് സർക്കാർ അവരുടെ സ്വന്തം എം എൽ എയെ പോലും ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ, സുനിത പട്ടേലും ഇപ്പോൾ മുന്നാലാൽ ഗോയലും സ്വന്തം സർക്കാരിന്‍റെ പരാജയത്തെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിന് സമരം നടത്തുകയാണെന്നും ആരോപിച്ചു. ധർണ നടത്താനുള്ള തന്‍റെ തീരുമാനം മുഖ്യമന്ത്രി കമൽ നാഥിന് അയച്ച കത്തിൽ ഗോയൽ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.
    First published: